മനാമ: മുൻ ബഹ്റൈൻ പ്രവാസിയും, ബുദയ്യയിൽ ബിസിസനുകാരനുമായിരുന്ന കൊയിലാണ്ടി പെരുവട്ടൂർ അൽഫജറിൽ കുട്ട്യാലി(74)യുടെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. ദീർഘകാലം ബഹ്റൈനിലുണ്ടയിരുന്ന ഇദ്ദേഹം കെ.ഐ.ജി മുൻകാല പ്രവർത്തകരിലൊരാളായിരുന്നു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ജിദ്ഹാഫ്സ് യൂണിറ്റ് സെക്രട്ടറി ഷൗക്കത്ത് അലി ഇദ്ദേഹത്തിന്റെ മകനാണ്. ഭാര്യ കുന്നത്ത് ആയിശ. മറ്റു മക്കൾ: ഫിറോസ് (ദുബൈ), റീമ, നസ്മ. മരുമക്കൾ: ആസിഫ് നടുക്കണ്ടി, മായിൻകുട്ടി വില്യാപ്പള്ളി(ഇരുവരും ഖത്തർ) നൂറ(ബഹ്റൈൻ) ഷഫ്റീന.