പുകവലി പ്രോത്സാഹിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ ആരോഗ്യ മന്ത്രാലയം പിടിച്ചെടുത്തു

മനാമ: പുകവലിയിൽ നിന്നും പ്രായപൂർത്തിയാകാത്തവരെ തടയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സിഗററ്റ് ലൈറ്ററുകൾ പോലെയുള്ള കാൻഡി സ്പ്രൈസ്‌ കണ്ടുകെട്ടാനുള്ള പരിശോധന ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിലെയും ഇൻഡസ്ട്രി, കോമേഴ്‌സ് ആൻഡ് ടൂറിസം മിനിസ്ട്രിയിലെയും ഇൻസ്പെക്ടർമാർ 6000 ലേറെ ഉത്പന്നങ്ങൾ സ്റ്റോറുകൾ,സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇതിനകം പിടികൂടിയിട്ടുണ്ട്. കുട്ടികളിൽ പുകവലിയും, രാജ്യത്ത് അനധികൃതമായി മയക്കുമരുന്ന് കടത്തലിനും ഈ ഉൽപ്പന്നം പ്രോത്സാഹിപ്പിക്കും എന്നതിനാൽ കച്ചവടക്കാർക്ക് കാൻഡി സ്പ്രൈസ്‌ വിൽക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.

ആരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ഞങ്ങൾ സംയുക്ത പരിശോധന നടത്തുകയും. 6000 ലധികം സ്പ്രേ കാൻഡികൾ പിടിച്ചെടുത്തതായും സ്റ്റാൻഡേർഡ് ആൻഡ് മെട്രോളജി ഡയറക്ടർ മോന അൽ അലവി പറഞ്ഞു. ലൈറ്റർ ആകൃതിയിലുള്ള ഉൽപ്പന്നത്തിൽ നിന്ന് ദ്രാവക മിശ്രിതം തളിക്കാൻ കഴിയും ഇത് കുട്ടികളിൽ അപകടസാധ്യതയുണ്ടാക്കുകയും പുകവലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അധികാരികൾ പറയുന്നു. പിടികൂടിയ ഉത്പന്നങ്ങൾ ജിസിസി സ്പെസിഫിക്കേഷനുകൾക്ക് വിധേയമാക്കിയെന്നു സുരക്ഷാ പരിശോധനകൾ പരാജയപ്പെട്ടതായും ഉൽപ്പന്നം ചട്ടങ്ങൾക്കെതിരായി വിപണിയിലേക്ക് കൊണ്ടുവന്നുവെന്നും അലവി പറഞ്ഞു.

ഇറക്കുമതി ചെയ്ത എല്ലാ കളിപ്പാട്ടങ്ങളും എന്ട്രി പോയിന്റിൽ പരിശോധിക്കപ്പെടുന്നു, അതോടൊപ്പം ഒരു കൺഫോർമിറ്റി ഡിക്ലറേഷൻ ഉണ്ടെങ്കിൽ മാത്രമേ അത് പുറത്തിറക്കുകയുള്ളൂ, അതോടൊപ്പം ഗൾഫ് കൺഫോർമിറ്റി മാർക്കിങ് ഉണ്ടായിരിക്കും. നോൺ-കൺഫർമിംഗ് കളിപ്പാട്ടങ്ങൾക്ക് അത്തരം അടയാളപ്പെടുത്തൽ ഉണ്ടായിരിക്കില്ല, അത് അയോഗ്യമായ പ്രവേശനം സൂചിപ്പിക്കുന്നു എന്ന് അലവി വിശദീകരിച്ചു.

കഴിഞ്ഞ വർഷം എട്ട് പരിശോധനകളും മാർക്കറ്റ് നിരീക്ഷണ പ്രചാരണ പരിപാടികളും ഡയറക്ടർ ബോർഡ് നടത്തിയിരുന്നു. പ്രാദേശിക വിപണികളിൽ നിന്ന് 19,000 ത്തിലധികം നോൺ കൺഫോമിങ് ഉൽപ്പന്നങ്ങൾ പിൻവലിക്കുകയും ചെയ്തു. അതേസമയം, ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുന്നതിനായി ഇനിയും പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ ഡയറക്ടർ ഡോ. നജത് അബുൽഫത് പറഞ്ഞു. വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങളുടെ സംയുക്ത പരിശോധന നടത്തിക്കൊണ്ടിരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് അപകടം വരുത്താനാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള 2,600 അനധികൃത ടോയ്‌സുകൾ 120 ഷോപ്പുകളിൽ നിന്ന് കഴിഞ്ഞ വർഷം രാജ്യത്ത് പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികൾക്ക് ദോഷം വരുത്തുന്ന രാസവസ്തുക്കൾ അടങ്ങിയ ശരിയായ ലിഡ് ഇല്ലാതെ ബാറ്ററി ഉപയോഗിച്ചുള്ള കളിപ്പാട്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2017 ൽ വ്യവസായ, വാണിജ്യ, ടൂറിസം വകുപ്പുകളിൽ നിന്നുള്ള സംഘങ്ങൾ ബഹ്‌റൈനിലെ 98 ഷോപ്പുകളിൽ നിന്ന് അപകടകരമായ 5,487 ബലൂണുകൾ പിടിച്ചെടുത്തിരുന്നു. ജിസിസി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ആവശ്യമായ ആരോഗ്യ സർട്ടിഫിക്കേഷൻ ഇല്ലാത്തെയായിരുന്നു ബലൂണിന്റെ വിതരണം നടത്തിയിരുന്നത്.