എമിറേറ്റ്സ് എയർലൈൻസിന്റെ ലാഭം കുറഞ്ഞു

വർധിച്ച ഇന്ധന ചാർജും കറൻസികളുടെ വില വ്യതാസവും കാരണം എമിറേറ്റ്സ് എയർലൈൻസിന്റെ ലാഭത്തിൽ കാര്യമായ കുറവ് വന്നതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു .2018 വളരെ ബുദ്ധിമുട്ടുള്ള വർഷമായിരുന്നു എന്ന രീതിയിലാണ് മാർച്ച് 31 ന് അവസാനിച്ച വാർഷിക റിപ്പോർട്ട് പറയുന്നത്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലും ലാഭത്തിൽ കുറവ് വന്നിട്ടുണ്ട്. അൻപത്തി എട്ടര ദശലക്ഷം ആളുകൾ 2018 സാമ്പത്തിക വർഷത്തിൽ എമിറേറ്റ്സിൽ യാത്ര ചെയ്തു. US ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതും ഇന്ധന വില വർധിച്ചതുമാണ് ലാഭം കുറയാൻ കാരണമായതെന്ന് എമിറേറ്റ്സ് പറയുന്നു .