bahrainvartha-official-logo
Search
Close this search box.

എം എം എസ് പാചക മത്സരത്തിൽ വൻ ജന പങ്കാളിത്തം

WhatsApp Image 2023-05-28 at 9.56.01 PM

മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തിയ സൂപ്പർ ഷെഫ് പാചക മത്സരത്തിൽ വൻ ജന പങ്കാളിത്തം. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന മത്സരത്തിൽ നിരവധി പേര് മത്സരാർത്ഥികൾ ആയി. വ്യത്യസ്തമാർന്ന ബിരിയാണികളുടെ രുചിയറിയുവൻ ധാരാളം ആളുകളും എത്തിച്ചേർന്നിരുന്നു. യു കെ ബാലൻ, സുരേഷ് നായർ എന്നിവർ ആയിരുന്നു വിധികർത്താക്കൾ.

ജമീല ഷംസുദീൻ ഒന്നാം സ്ഥാനവും ഷാലിമ മുഹമ്മദ്‌ സലിം രണ്ടാം സ്ഥാനവും ഫാഥ്വിമ നാസർ മൂന്നാം സ്ഥാനവും കരസ്തമാക്കി. കൂടാതെ സലീന റാഫി, ആദിയ നബീൽ, ബദ്രിയ, ബുഷ്‌റ റസാഖ്, സഫ്നാസ് റുഫൈദ് എന്നിവർക്ക് പ്രതേക സമ്മാനങ്ങളും നൽകി. സമ്മാന ധാന ചടങ്ങിൽ മുഹറഖ് മലയാളി സമാജം പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷൻ ആയിരുന്നു, വനിതാ വേദി കോർഡിനേറ്റർ ദിവ്യ പ്രമോദ് സ്വാഗതം ആശംസിച്ചു, ബഹ്‌റൈനി സാമൂഹിക പ്രവർത്തക ഫാഥ്വിമ അബ്ദുള്ള അബ്ദുറഹുമാൻ അഹമദ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തക ഷെമിലി പി ജോൺ, എം എം എസ് ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് കെ, യു കെ ബാലൻ, സുരേഷ് നായർ , ബാബു എം കെ, ഷംഷാദ് അബ്ദുൽ റഹുമാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിജയികൾക്ക് ഉള്ള സമ്മാനദാനം ഫാഥ്വിമ അബ്ദുള്ള അബ്ദുൽ റഹുമാൻ, ഷെമിലി പി ജോൺ, ഷിഹാബ് കറുകപുത്തൂർ, ബാഹിറ അനസ്, ലുലു എക്സ്ചേഞ്ച് മാർക്കറ്റിംഗ് പ്രതിനിധി അജ്നാസ്, ലത്തീഫ് k, പ്രമോദ് വടകര,സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, ഷൈനി മുജീബ് തുടങ്ങിയവർ വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വനിതാ വേദി എക്സിക്യൂട്ടീവ് അംഗങ്ങൾ വിതരണം ചെയ്ത്, സർഗ്ഗവേദി കലാകാരന്മാരുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. എന്റർടൈൻമെന്റ് വിംഗ് സെക്രട്ടറി മുജീബ് വെളിയങ്കോട് നേതൃത്വം നൽകി, മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ അവതാരകൻ ആയിരുന്ന പരിപാടിക്ക് എം എം എസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!