മനാമ: കടബാധ്യതയും ബജറ്റ് കമ്മിയും കുറയ്‌ക്കാനായി ബഹ്‌റൈൻ മറ്റു അറബ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് 230 കോടി ഡോളറിന്റെ സഹായം ഇക്കൊല്ലം സ്വീകരിക്കും. ബഹ്‌റൈൻ കറൻസിയ്ക്ക് മൂല്യം കുറയാതിരിക്കാൻ കഴിഞ്ഞ വർഷം സൗദി, യുഎ ഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് 1000 കോടി ഡോളറിന്റെ സഹായ പാക്കേജ് വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമാണിത്. ഇതേതുടർന്ന് ബഹ്‌റൈനിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും കടം വാങ്ങുന്ന ചിലവ് കുറയുകയും ചെയ്തിരുന്നു. സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ ഗവൺമെന്റുകളും ബഹ്റൈൻ ഗവൺമെന്റും തമ്മിൽ വ്യാഴാഴ്ച 10 ബില്ല്യൻ ഡോളർ ധനസഹായ കരാറിൽ ഒപ്പുവെച്ചു. ധനകാര്യ മന്ത്രാലയവും ദേശീയ സമ്പദ്വ്യവസ്ഥയും ആദ്യ ഗഡു പൂർണമായും ലഭിച്ചതായി സ്ഥിരീകരിച്ചു.