മനാമ: രാഷ്ട്രശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു രാജ്യത്തിന് നൽകിയ സംഭാവനകളെ മറക്കുകയും, പുതിയ തലമുറകൾ ആ നന്മകൾ മനസ്സിലാക്കരുത് എന്നുമാണ് രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ ലക്ഷ്യം വയ്ക്കുന്നത് എന്ന് ഒഐസിസി അടൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒഐസിസി ഓഫീസിൽ വച്ച് നടത്തിയ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വിന്റെ അമ്പതിയൊമ്പതാമത് ചരമ വാർഷിക അനുസ്മരണ ദിനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
പണ്ഡിറ്റ്ജി രാജ്യത്തിനു നൽകിയ സംഭവനകളെ സ്മരിക്കുവാൻ തയാറാകാത്ത ഭരണാധികാരികൾ, അദ്ദേഹത്തിന്റെ സ്മരണകളെ പോലും ഭയപ്പെടുന്ന അവസ്ഥയാണ്. രാജ്യത്തെ എല്ലാ ആളുകളെയും സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം, നാടിന്റെ സമഗ്ര വികസനം ആയിരുന്നു അദ്ദേഹം സ്വപ്നം കണ്ടിരുന്നത്. അതിനുള്ള പദ്ധതികൾ ആസൂത്രണം നടത്തിയ രാഷ്ട്രതന്ത്രഞ്ജൻ ആയിരുന്നു പണ്ഡിറ്റ് ജി എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു .
ഒഐസിസി അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ബഹ്റിൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് , ഷിബു ബഷീർ, ഷാജി ജോർജ് , വിനോദ് ഡാനിയേൽ, ജെനു കല്ലുംപുറത്ത്, വിനു ജേക്കബ് , റെജി ചെറിയാൻ, മോൻസി ബാബു, സിബി അടൂർ , ഷാബു ലൂക്കോസ് , ബിനു ചാക്കോ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.