മനാമ: സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മര്‍കസ് സി ഇ ഒ . ഉബൈദുള്ള സഖാഫി പ്രസ്താവിച്ചു. മര്‍കസ് വിഭാവനം ചെയ്യുന്നത് ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവര്‍ത്തിത്വം, മതസൗഹാര്‍ദം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് ബഹ്റൈൻ ചാപ്റ്റർ വാർഷിക കൗൺസിലിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ധേഹം.
സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സുലൈമാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ
മാർക്സ് ഗ്ലോബൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര കൗൺസിൽ ഉത്ഘാടനം ചെയ്തു.
കെ. സി സൈനുദ്ധീൻ സഖാഫി: എം സി അബ്ദുൽ കരീം, ,ജമാൽ വിട്ടൽ , മുനീർ സഖാഫി ചേകനൂർ എന്നിവർ സംസാരിച്ചു. ഉസ്മാൻ സഖാഫി പ്രാർത്ഥന നടത്തി.
പുതിയ ഭാരവാഹികളായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ (പ്രസിഡണ്ട്, ), അബ്ദുറഹിം സഖാഫി വരവൂർ (ജനറൽ സെക്രട്ടറി) സി എച്ച് അഷ്റഫ് (ഫിനാൻസ് സെക്രട്ടറി), സപ്പോർട്ട് & സർവ്വീസ് റസാഖ് ഹാജി ഇടിയങ്ങര (പ്രസിഡണ്ട് ), സലാം പെരുവയൽ ( സെക്രട്ടറി), എജ്യുക്കേഷൻ എൻജി: മുഹമ്മദ് കുട്ടി ഹാജി ( പ്രസിഡണ്ട്) വി പി .കെ . മുഹമ്മദ് (സെക്രട്ടറി), എക്സലൻസി & ഇന്റർസ്റ്റേറ്റ് ജമാൽ വിട്ടൽ (പ്രസിഡണ്ട്) , ഷംസുദ്ധീൻ മാമ്പ (സെക്രട്ടറി) , പി ആർ & മീഡിയ ഷംസുദ്ധീൻ സുഹ്‌രി ( പ്രസിഡണ്ട്), ഫൈസൽ ചെറുവണ്ണൂർ (സെക്രട്ടറി) എന്നിവരെ തിരെഞ്ഞെടുത്തു.
ക്യാബിനറ്റ് അംഗങ്ങളായി സൈനുദ്ദീൻ സഖാഫി, എം.സി അബ്ദുൽ കരീം ഹാജി, വി.പി.കെ അബൂബക്കർ ഹാജി, സുലൈമാൻ ഹാജി പയ്യോളി, അബൂബക്കർ ലത്വീഫി, ഉസ്മാൻ സഖാഫി, മമ്മൂട്ടി മുസ്ലിയാർ, മുഹമ്മദലി മുസ്ലിയാർ, സലീം മൂവ്വാറ്റുപുഴ, അബ്ദു ന്നാസ്വിർ ലുലു .എന്നിവരെയും തിരെഞ്ഞെടുത്തു. അബ്ദുൽ ഹകീം സഖാഫി സ്വാഗതവും അബ്ദുറഹീം സഖാഫി നന്ദിയും പറഞ്ഞു.