ഇന്ത്യൻ സ്കൂൾ ഗണിത ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിൽ ഗണിത ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മാത്‌സ് ടാലന്റ് സെർച്ച് എക്‌സാം, വർക്കിംഗ് മോഡൽ മേക്കിംഗ്, ഡിസ്‌പ്ലേ ബോർഡ് മത്സരം, ഇന്റർ സ്‌കൂൾ ക്വിസ്, സിമ്പോസിയം തുടങ്ങിയവ നടന്നു. നാല് അഞ്ചു ക്‌ളാസികളിലെ ഗണിത ടാലന്റ് സെർച്ച് പരീക്ഷയിൽ ആരവ് ശ്രീവാസ്തവ, ആരാധ്യ സന്ദീപ്, സാൻവി ചൗധരി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ജമീൽ ഇസ്ലാം, ദേവാൻഷി ദിനേശ് എന്നിവർ ക്ലാസ് ടോപ്പർ അവാർഡുകളും കരസ്ഥമാക്കി.

 

ആറ് മുതൽ എട്ട് വരെയുള്ള വിഭാഗത്തിൽ മാധവ് ദേവൻ വ്യാസ്, ശശാന്ത് രവികൃഷ്ണൻ, അവന്തിക അനിൽകുമാർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും അവ്വാബ് സുബൈർ, റിത്വിക് ഷിബു, ശ്രേയ സോസ ജോൺ എന്നിവർ ടോപ്പർ അവാർഡുകളും കരസ്ഥമാക്കി.

മോഡൽ മേക്കിംഗിൽ ഇവാനിയ റോസ് ബെൻസൺ, സംയുക്ത ബാലാജി, ആരാധ്യ രമേശൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഡിവിനോ അഫ്ലൻസി ജെബാസ്റ്റ്യൻ അനുഷിയയും തനയ്യ ബന്ദോദ്കറും ക്ലാസ് ടോപ്പേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. ആറ് മുതൽ എട്ടാം ഗ്രേഡ് വരെയുള്ള വർക്കിംഗ് മോഡൽ മത്സരത്തിൽ ശ്രേയ സോസ ജോൺ, ഹൈഫ എം വൈ, ദേവനന്ദ രാജേഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൽവ ഫാത്തിമ, ഫിദ ഫാത്തിമ, പ്രതിഗ്യാൻ സ്വയിൻ എന്നിവർ ക്ലാസ് ടോപ്പർ അവാർഡ് കരസ്ഥമാക്കി.

ഒമ്പതാം ക്ലാസ് ഡിസ്പ്ളേ ബോർഡ് മത്സരത്തിൽ എ,ആർ,എൽ ഡിവിഷനുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പത്താം ക്ലാസ്സിന്റെ ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ എൽ,ജി,കെ ഡിവിഷനുകളും പതിനൊന്നാം ക്ലാസ്സിന്റെ ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ ഐ,എൽ,എം ഡിവിഷനുകളും പന്ത്രണ്ടാം ക്ലാസ്സിന്റെ ഡിസ്പ്ളേ ബോർഡ് മത്സരത്തിൽ എച്ച് ,എം, കെ ഡിവിഷനുകളും സമ്മാനാർഹരായി. ആതിഥേയ സ്‌കൂളിന് പുറമെ ഏഷ്യൻ സ്‌കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ഇബ്‌നു അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ എന്നിവയും പങ്കെടുത്തു. ഇന്റർ സ്‌കൂൾ സിമ്പോസിയത്തിൽ ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ ഡാർവിന മനോജ് അമർനാഥ്, ആദേശ് ദീപ്തി ഷൈജു, ന്യൂ ഇന്ത്യൻ സ്‌കൂളിലെ അഷ്മിക രമേഷ് കുമാർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഇന്റർ സ്‌കൂൾ ക്വിസിൽ ഇന്ത്യൻ സ്‌കൂളിലെ സംഹിത യെഡ്‌ല ആധ്യ ശ്രീജയ്, നീരദ നാസ് എന്നിവർ ഒന്നാം സ്ഥാനം നേടി. ന്യൂ ഇന്ത്യൻ സ്‌കൂൾ, ദി ന്യൂ മില്ലേനിയം സ്‌കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ സമാപനച്ചടങ്ങിൽ പങ്കെടുത്തു. ഗണിതശാസ്ത്ര വിഭാഗം മേധാവി ബിജോ തോമസ് പരിപാടികൾ ഏകോപിപ്പിച്ചു.

ഗണിതദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ നിർമിച്ച മാതൃകകളുടെ പ്രദർശനവും സംഘടിപ്പിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!