മനാമ: ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ഇസാ ടൗൺ യൂണിറ്റ് പൊതു പ്രഭാഷണം സംഘടിപ്പിച്ചു. അൽ ഇസ്‌ലാഹ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഇസ്തിഖാമത്ത് എന്ന വിഷയത്തിൽ എം.എം സുബൈർ പ്രസംഗിച്ചു. പ്രതീക്ഷയോടെയും ധൈര്യത്തോടെയും ദൈവിക മാർഗത്തിൽ ഉറച്ചു നിൽക്കാൻ വിശ്വാസികൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. അതിനു വേണ്ടിയുള്ള ഉറച്ച വിശ്വാസവും ആത്മാർത്ഥമായ പ്രവർത്തനങ്ങളുമാണ് ഇസ്തിഖാമത്ത് കൊണ്ട് വിവാക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റ് പ്രസിഡന്റ് ഇർഷാദ് കുഞ്ഞിക്കനി അധ്യക്ഷത വഹിച്ച പരിപാടിയിൽ നിദാൽ ഷാഹുൽ ഖിറാഅത്ത് നടത്തി. ഹാരിസ് നന്ദി പറഞ്ഞു.