മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ വികാരിയായും പ്രസിഡന്റായും കഴിഞ്ഞ ഒരു വര്‍ഷമായി സേവനം അനുഷ്ടിച്ച റവ. ഫാ. പോള്‍ മാത്യുവിന് ഇടവക യാത്രയയപ്പ് നല്‍കി.
മെയ് 26 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ സഹ വികാരി റവ. ഫാ. സുനില്‍ കുര്യന്‍ ബേബിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തിന് ഇടവക സെക്രട്ടറി ജേക്കബ് പി. മാത്യൂ സ്വാഗതം അറിയിച്ചു.
ബഹ്‌റൈൻ CSI സൗത്ത് കേരളാ ഡയോസിസ് ദേവാലയത്തിന്റെ വികാരി റവ. അനൂപ് സാം മുഖ്യാതിഥി ആയിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സണ്ടേസ്കൂള്‍ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജോബ് സാം മാത്യൂ, ഇടവകയുടെ 2022 സെക്രട്ടറി ബെന്നി വർക്കി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവകയുടെ ഉപഹാരം സ്വീകരിച്ച് കൊണ്ട് ബഹു. പോള്‍ മാത്യു അച്ചന്റെ മറുപടി പ്രസംഗത്തില്‍ ഇടവക ജനങ്ങളോട് ഉള്ള നന്ദിയും സ്നേഹവും അറിയിച്ചു. വന്നു ചേര്‍ന്ന ഏവരോടും ഉള്ള നന്ദി കത്തീഡ്രല്‍ ട്രസ്റ്റി ജീസന്‍ ജോര്‍ജ്ജ് അറിയിച്ചു.