മനാമ: ബഹ്റൈനിലെ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയായ ”ഒന്നാണ് കേരളം ഒന്നാമതാണ് കേരളം” ബിനോയ് വിശ്വം എംപിയ്ക്ക് പ്രതിഭ ഓഫീസില്‍ വെച്ച് സ്വീകരണം നല്‍കി. പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹ്റൈന്‍ ഒ.എന്‍.സി.പി പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും രീതിയുമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നതെന്നും ഇത്തരമൊരു പ്രതിസന്ധിയില്‍ ഇടത് മതേതര പുരോഗമന സംഘടനകളുടെ ഐക്യവും ശക്തിയും വളരെ പ്രാധാന്യമേറിയതാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചു.
ലോകകേരള സഭാംഗങ്ങളായ സി.വി.നാരായണന്‍, ഷാജിമുതല, സാമൂഹ്യപ്രവര്‍ത്തകന്‍ കെ.ടി.സലീം,
പ്രതിഭ പ്രസിഡണ്ട് അഡ്വ.ജോയ് വെട്ടിയാടന്‍,സെക്രട്ടറി പ്രദീപ് പത്തേരി, പ്രതിഭ രക്ഷാധികാരി ശ്രീജിത് ,നവകേരള വേദി നേതാവ് എസ്.വി.ബഷീര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.