മനാമ: കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ പൊതു പരീക്ഷകളിൽ ദാറുൽ ഈമാൻ കേരള മദ്രസക്ക് നൂറു മേനി. ഏഴ്, ഒമ്പത് എന്നീ ക്ലാസുകളിലെ പൊതുപരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിക്കുകയും നാല് വിദ്യാർഥികൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.
വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും ദാറുൽ ഈമാൻ കേരള എഡ്യു വിങ് ഡയറക്ടർ എം.എം സുബൈർ, പ്രിൻസിപ്പൽ സഈദ് റമദാൻ നദ് വി, അഡ്മിൻ ഹെഡ് എ.എം ഷാനവാസ് എന്നിവർ ആശംസകൾ അറിയിച്ചു. നാല് വയസ്സ് മുതൽ ഒമ്പതാം ക്ലാസ് വരെ കേരള മദ്രസ എഡ്യുക്കേഷൻ ബോർഡ് സിലബസനുസരിച്ച് മികച്ച പഠനം ഉറപ്പുവരുത്താനാണ് മദ്രസ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.
മനാമ, റിഫ കാമ്പസുകളിലേക്ക് അഡ്മിഷൻ തുടരുന്നതായും കൂടുതൽ വിവരങ്ങൾക്ക് (3651 3453 മനാമ,3402 6136 റിഫ )എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.