മനാമ: ബഹ്റൈൻ റോയൽ വാരിയേഴ്സ് ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് സീസണിന്റെ മൂന്നാം സീസൺ ഫൈനലിൽ റൈസിങ്സൺ എം.സി ജേതാക്കളായി. ഫൈനലിൽ ജിദ്ദാഫ് ഇലവൻ ക്രിക്കറ്റ് ക്ലബിനെ 137 റൺസിന് തോൽപിച്ചു.
റൈസിങ്സൺ എം.സിയുടെ ബിജോയ് റെബെല്ലോ മികച്ച ബാറ്ററായും മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. വരാനിരിക്കുന്ന സീസണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 39895376 എന്ന നമ്പറിൽ ബന്ധപ്പെടുക.