bahrainvartha-official-logo
Search
Close this search box.

ബാലസോർ ട്രെയിൻ ദുരന്തം – ബഹ്‌റൈൻ ഒഐസിസി അനുശോചനം രേഖപ്പെടുത്തി

New Project - 2023-06-04T125605.610

മനാമ: ഒഡിഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ ദുരന്തത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കാലഘട്ടത്തിന് അനുസരിച്ചു നമ്മുടെ റെയിൽവേ സിഗ്നൽ സംവിധാനങ്ങൾ പരിഷ്കരിക്കപെടേണ്ട സാഹചര്യം ആണ് നിലവിൽ ഉള്ളത്.

പതിറ്റാണ്ടുകൾ മുമ്പുള്ള റയിൽവേ ട്രാക്ക്, സിഗ്നലുകൾ പുതിയ കാലഘത്തിന് അനുയോജ്യമണോ എന്ന് പോലും പരിശോധിക്കാതെ പുതിയ പേരിലും, നിറത്തിലുമുള്ള ട്രെയിൻ അവതരിപ്പിച്ചു കൊണ്ട് ഇത് എല്ലാം ഇപ്പോൾ മാത്രമാണ് ഉണ്ടായത് എന്ന് ചിലർ അവകാശവാദം ഉന്നയിക്കുമ്പോൾ അത് മൂലം ഉണ്ടാകാൻ സാധ്യത ഉള്ള ദുരന്തങ്ങളെ കൂടി മുൻകൂട്ടി കാണുവാൻ സാധിക്കണം. അപകടത്തിൽ മരണപെട്ട ആളുകളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുവാൻ സർക്കാർ തയാറാകണം, അപകടത്തിൽപെട്ട എല്ലാവർക്കും സൗജന്യ ചികിത്സയും, ജോലിചെയ്യാൻ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ അവരുടെ കുടുംബങ്ങളുടെ സംരക്ഷണം സർക്കാരും, ഇന്ത്യൻ റെയിൽവേയും ഏറ്റെടുക്കണം.

മരണപെട്ട ആളുകളുടെ കുടുംബത്തിൽപെട്ട അർഹരായവർക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി കൊടുക്കുവാനും സർക്കാർ തയാറാകണം എന്നും ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിപ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ ആവശ്യപെട്ടു.

 


 

ഒഡിഷ ട്രെയിൻ ദുരന്തം – രാജു കല്ലുംപുറം അനുശോചനം രേഖപ്പെടുത്തി

മനാമ : ഒഡിഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ ദുരന്തത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരണപെട്ട ആളുകൾക്ക് അർഹമായ നഷ്ടപരിഹാരവും, അപകടത്തിൽപെട്ട ആളുകൾക്ക് പൂർണ്ണമായി സൗജന്യ ചികിത്സയും ലഭ്യമാക്കണം.

 

അപകടത്തെപറ്റി അന്വേഷണം നടത്തുവാനും, ഭാവിയിൽ ഇങ്ങനെയുള്ള അപകടങ്ങൾ സംഭവിക്കാതെ ഇരിക്കുവാനുള്ള മുൻകരുതലുകൾ എടുക്കുവാൻ സർക്കാർ തയാറാകണം എന്നും രാജു കല്ലുംപുറം അഭിപ്രായപെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!