മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച വിവിധ പ്രഭാഷണ പരിപാടികളിൽ സംബന്ധിച്ച പ്രശസ്ത ഫാമിലി കൗൺസിലറും ഫറൂഖ് ട്രെയിനിങ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വിറിനെ സെന്റർ ആദരിച്ചു.
ഉമ്മ് അൽ ഹസ്വം വെച്ച് നടന്ന ചടങ്ങിൽ ഫിനാൻസ് സെക്രട്ടറി വി.പി. അബ്ദുൽ റസാഖ് അദ്ദേഹത്തിന് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. സെന്റർ ഭാരവാഹികളായ രിസാലുദ്ദീൻ, യാഖൂബ് ഈസ്സ, അബ്ദുൽ ഗഫൂർ പാടൂർ, അബ്ദുൽ അസീസ് ടി.പി. അബ്ദുല്ല സി.കെ., സമീർ ഫാറൂഖി എന്നിവർ പങ്കെടുത്തു.