വൈവിധ്യമാര്‍ന്ന പരിപാടികളുമായി ടീന്‍സ് റസിഡന്‍ഷ്യല്‍ ക്യാമ്പിന് സമാപനം

tal1

മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ കൗമാര പ്രായക്കാര്‍ക്കായി സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടു നിന്ന ടാലന്‍റീന്‍- 2019 വൈവിധ്യങ്ങളായ സെഷനുകളാല്‍ ശ്രദ്ധേയമായി. കൗമാരക്കാരില്‍ മൂല്യ ബോധവും സാമൂഹിക പ്രതിബദ്ധതയും വിളക്കിച്ചേര്‍ക്കാനുദ്ദേശിച്ച് നടത്തിയ ക്യാമ്പ് ബഹ്റൈന്‍ മുന്‍ പാര്‍ലമെന്‍റംഗം അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തു. സിജി ജി.സി.സി കോര്‍ഡിനേറ്ററും കൗണ്‍സിലറുമായ പി. സമീര്‍ മുഹമ്മദിന്റെ വിവിധ വിഷയങ്ങളിലുള്ള സെഷന്‍ വിജ്ഞാനവും ചിന്തയും നിറച്ചു.

ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മല്‍സരത്തിന് സിജി ബഹ്റൈന്‍ റിസോഴ്സ് പേഴ്സണ്‍ ഷംജിത് നേതൃത്വം നല്‍കി. ഫ്രന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍, വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ് വി, ജി.ഐ.ഒ മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് സൗദ പേരാമ്പ്ര, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഷമീമ സക്കീര്‍, കലാ പ്രവര്‍ത്തകനായ ശ്രീജിത്, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് യൂനുസ് സലീം, ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ടര്‍ ഷമീര്‍ മുഹമ്മദ്, ലുഖ്മാന്‍ കുറ്റ്യാടി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ കുട്ടികളുമായി സംവദിച്ചു. അബ്ദുല്‍ ഗഫൂര്‍, നജ് ദ റഫീഖ്, അമല്‍ സുബൈര്‍, ഗഫൂര്‍ മൂക്കുതല എന്നിവര്‍ കലാ പരിപാടിയില്‍ ഗാനങ്ങള്‍ ആലപിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഷോര്‍ട്ട് ഫിലിം നിര്‍മിച്ച ഹൈതം സുനീര്‍, ഫദല്‍ ഫിറോസ്, ഹിനാദ് എന്നിവരെ ആദരിച്ചു. മുഹമ്മദ് നാസിമിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ മുഹമ്മദ് ഷാജി സ്വാഗതവും സക്കീന അബ്ബാസ് നന്ദിയും പറഞ്ഞു. എം. അബ്ബാസ്, നൗമല്‍, പി.എം അഷ് റഫ്, അബ്ദുന്നാസിര്‍, ഷൗക്കത്തലി, കെ.കെ മുനീര്‍, ഹസീബ ഇര്‍ശാദ്, സാജിത സലീം, നദീറ ഷാജി, ജമീല ഇബ്രാഹീം, റഷീദ സുബൈര്‍, ലുലു അബ്ദുല്‍ ഹഖ്, സഈദ റഫീഖ്, ജാസ്മിന്‍ നാസര്‍, സമീറ നൗഷാദ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!