bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ നാലും അഞ്ചും ഗ്രേഡ് വിദ്യാർത്ഥികളെ അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു

New Project - 2023-06-08T082409.227

മനാമ: ഇന്ത്യൻ സ്‌കൂൾ നാലും അഞ്ചും ഗ്രേഡ് ഉൾപ്പെടുന്ന പ്രൈമറി വിഭാഗം വിദ്യാർത്ഥികളെ ആദരിച്ചു. 2022-2023 അധ്യയന വർഷത്തേക്കുള്ള അക്കാദമിക് അവാർഡ് ദാന ചടങ്ങിലായിരുന്നു ആദരം. ഇസ ടൗൺ കാമ്പസിൽ നടന്ന പരിപാടിയിൽ നാലും അഞ്ചും ക്‌ളാസുകളിലെ മികവ് പുലർത്തിയ 278 വിദ്യാർത്ഥികൾക്ക് ഏ വൺ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

 

മുഖ്യാതിഥി ദിലീപ് ജോർജ് (സി.ഇ.ഒ ഫൗലത്ത് ഹോൾഡിംഗ്) , സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഇ.സി അംഗം ബിനു മണ്ണിൽ വറുഗീസ്, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ അധ്യക്ഷ പ്രസംഗം നടത്തി. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി സ്വാഗതവും സെക്രട്ടറി സജി ആന്റണി നന്ദിയും പറഞ്ഞു. പ്രിൻസ് നടരാജൻ മുഖ്യാതിഥിക്ക് മെമന്റോ സമ്മാനിച്ചു. നേരത്തെ ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത് . തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും സ്‌കൂൾ പ്രാർത്ഥനയും നടന്നു. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!