മനാമ: ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗ വേദി നിർമ്മിത ബുദ്ധി – സാധ്യതകൾ, വെല്ലുവിളികൾ എന്ന വിഷയത്തിൽ ജൂൺ 10 ശനിയാഴ്ച വൈകുന്നേരം 7. 30ന് ബി കെ എസ് ബാബുരാജൻ ഹാളിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ബഹറിനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ ആദ്യമായാണ് ഈ വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നത് എന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ പത്രകുറുപിൽ അറിയിച്ചു. സജി മാർക്കോസ്, ഷൈജു മാത്യു, ഹർഷ ശ്രീഹരി എന്നിവർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക് അനു ബി കുറുപ്പ് 6634 4043, സന്ധ്യാ ജയരാജ് 33913130 എന്നിവരുമായി ബന്ധപ്പെടുക.
UPDATE: ബഹറൈൻ കേരളീയ സമാജത്തിൻ്റെ ആദരണീയനും പ്രിയങ്കരനുമായ മെംബർ എം.പി രഘുവിൻ്റെ നിര്യാണത്തെത്തുടർന്ന് ഇന്ന് സംഘടിപ്പിക്കാനിരുന്ന നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള സെമിനാർ തൽക്കാലം മാറ്റി വെക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.