മനാമ: കേരള കാത്തലിക് അസോസിയേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്സുമായി ( ഐ ഐ പി എ) ചേർന്നുകൊണ്ട് കുട്ടികൾക്കായി രണ്ടു മാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ്, “പരമ്പര” സംഘടിപ്പിക്കുന്നു. ലൈഫ് സയൻസ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, പെർഫോമിങ്ങ് ആർട്സ്, ഫൺ സെഷൻസ് തുടങ്ങിയ വിഷയങ്ങളിൽ പ്രഗൽഭരായ അധ്യാപകർ ക്ലാസ് എടുക്കും.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനോടൊപ്പം കഴിവും വിജ്ഞാനവും വർദ്ധിപ്പിക്കുന്നതാണ് പാഠ്യപദ്ധതിയെന്ന് കെസിഎ പ്രസിഡണ്ട് നിത്യൻ തോമസും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു . കുട്ടികൾക്കായി ഗതാഗതസൗകര്യം ഒരുക്കും. ജൂലൈ മൂന്ന് മുതൽ ഓഗസ്റ്റ് 26 വരെയാണ് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 26 നു ആണ് ഗ്രാൻഡ് ഫിനാലെ. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക വിനു ക്രിസ്റ്റി-36446223, തോമസ് ജോൺ-33099180.