മനാമ: നീണ്ട 16 വർഷത്തെ ബഹ്‌റൈൻ പ്രവാസം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന ബഷീർ കൊളാറാപ്പൊയിലിന് വിസ്‌ഡം റിഫ യുണിറ്റ് യാത്രയയപ്പ് നൽകി. മനാമ റയ്യാൻ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ റഫ യുണിറ്റ് സെക്രട്ടറി സമീർ അലി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ പാടൂർ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹംസ അമേത്ത്, സെക്രട്ടറി രിസാലുദ്ദീൻ, വി.പി. അബ്ദു റസാഖ്, ടി.പി. അബ്ദുൽ അസീസ്, ഹംസ റോയൽ, അബ്ദുൽ അസീസ് റിഫ, റഷീദ് മാഹി, അനീസ് റിഫ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ബഷീർ നിലവിൽ റഫ യുണിറ്റ് ട്രഷററാണ്. അദ്ദേഹത്തിന്റെ ശിഷ്ട ജീവിതം സൗഭാഗ്യ പൂർണ്ണമാകട്ടെ എന്ന ആശംസകൾക്ക് ബഷീർ മറുപടി പ്രസംഗം നടത്തി. മുഹമ്മദ് നസീർ നന്ദി പ്രകാശിപ്പിച്ചു