bahrainvartha-official-logo
Search
Close this search box.

വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Project - 2023-06-12T065856.740

മനാമ: ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായി. മനാമയിലെ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചുനടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് നൂറ്റിയമ്പത് പേർ പ്രയോജനപ്പെടുത്തി.

വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ പ്രസിഡന്റ് സുരേഷ് പുത്തൻ വിളയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഡോ: പി. വി ചെറിയാൻ ഉത്ഘാടനം ചെയ്തു. പൊതുപ്രവർത്തകരായ ബഷീർ അമ്പലായി, സെയ്ദ് ഹനീഫ് എന്നിവർ ആശംസകൾ അറിയിച്ചു. വോയ്‌സ് ഓഫ് ആലപ്പിയുടെ ഉപഹാരം ഡോ: പി.വി ചെറിയനിൽ നിന്നും അൽ റാബിഹ് മെഡിക്കൽ സെൻറെർ മാർക്കറ്റിങ്ങ് ഡയറക്ടർ ഷൈജാസ് അഹമ്മദ് ഏറ്റുവാങ്ങി.

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, രക്ഷാധികാരി അനിൽ യു കെ, മനാമ ഏരിയ സെക്രട്ടറി കെ കെ ബിജു, ലേഡീസ് വിങ്ങ് പ്രസിഡന്റ് സുവിത രാകേഷ്, ക്യാമ്പ് കോർഡിനേറ്റർ നിബു ഗീവർഗ്ഗീസ്, ഡോക്ടർ ഹലീമ അബ്ദുള്ള എന്നിവർ സംസാരിച്ചു. ഏരിയ ട്രഷറർ ലതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. അജുകോശി, ലിജേഷ് അലക്സ്, വിഷ്‌ണു രമേശ്, രതീഷ് സെബാസ്റ്റ്യൻ എന്നിവർ ക്യാംപിനു നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!