bahrainvartha-official-logo
Search
Close this search box.

പി സി ഡബ്ല്യൂ എഫ് ബഹ്റൈൻ പൊന്നോത്സവ് ശ്രദ്ധേയമായി

New Project - 2023-06-12T164001.946

മനാമ: പൊന്നാനി താലൂക്ക് നിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായ് പ്രവർത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ മുന്നാം വാർഷികത്തിൻറ ഭാഗമായി കെ സി എ ഹാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് 2K23 വിവിധങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായി. പൊന്നോത്സവിൻറ ഭാഗമായി നടന്ന പൊതു സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.

സ്വാശ്രയ പൊന്നാനി കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, സലിം കളക്കര (PCWF സഊദി)
ശിഹാബ് കറുകപുത്തൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.

പി സി ഡബ്ല്യു എഫ് ബഹറൈൻ ഘടകം  പ്രസിഡണ്ട് ഹസൻ വിഎം മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും, ട്രഷറർ സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു.

കുടുംബ സംഗമം , കുട്ടികളുടെ കലാപരിപാടികൾ, പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിജയികൾക്ക് അനുമോദനം ,‌ സ്നേഹാദരവ്‌, ഗാനമേള, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മെഗാ ഒപ്പന, സ്റ്റാൻഡ് അപ്പ് കോമഡി, സഹൃദയ കലാവേദിയുടെ നാടൻ പാട്ട്, കലാശക്കൊട്ട് എന്നിവയും പൊന്നാനി തനിമയിൽ പലഹാര മേളയും ഉണ്ടായിരുന്നു.

വേനലവധിക്കാലത്ത് വിമാനക്കമ്പനികൾ പ്രവാസികളിൽ നിന്നും അമിതമായി ഈടാക്കുന്ന വിമാന ടിക്കറ്റ് ചാർജ് വർദ്ധനവിൽ ഇടപെടൽ നടത്താൻ  കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ പ്രവാസി കാര്യ വകുപ്പിന്  നിവേദനം അയക്കാൻ പ്രമേയം അവതരിപ്പിച്ചു.

പി സി ഡബ്ല്യു എഫ് അംഗങ്ങളുടെ ക്ഷേമത്തിന്നായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമ നിധി പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി മുൻ കൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊന്നോത്സവ് നറുക്കെടുപ്പിലൂടെ വിജയികളായവർക്ക്  ഒരു പവൻ സ്വർണ്ണ നാണയം, മൊബൈൽ ഫോൺ, ടാബ്,സ്മാർട്ട് വാച്ച് എന്നിവ സമ്മാനങ്ങളായി നൽകി.

ബാലൻ കണ്ടനകം, മുഹമ്മദ് മാറഞ്ചേരി, ജഷീർ ചങ്ങരംകുളം, റംഷാദ് റഹ്മാൻ, ഷെഫീഖ് പാലപ്പെട്ടി, പിടിഎ റഹ്‌മാൻ, സെയ്തലവി കരുകത്തിരുത്തി, മധു എടപ്പാൾ, നസീർ കാഞ്ഞിരമുക്ക്, വി എം ഷറഫ് പുതുപൊന്നാനി, ഫിറോസ്‌ വെളിയങ്കോട്, നബീൽ കൊല്ലൻപടി വനിതാ വിങ് ഷിജിലി, സിതാര, ഖദീജ, ലൈല, ജസ്‌നി, തസ്‌ലി എന്നിവർ നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!