ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൾച്ചറൽ ​ഗാല 2023

New Project - 2023-06-14T122600.840

മനാമ: ബഹ്‌റൈനിലെ വനിതകളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ വിമൻ എക്രോസും ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച കലാ-സാംസ്കാരിക- ഭക്ഷ്യ മേളയായ ”കൾച്ചറൽ ഗാല -2023′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 11 വരെ നടന്ന പരിപാടിയിൽ പാചക മത്സരം, ബഹ്‌റിനിലെ സാംസ്‌കാരിക കൂട്ടായ്മകളുടെ ഭക്ഷ്യ വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ , വിവിധ കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറി. ‘ഇൻഡോ-അറബ്’ ഭക്ഷ്യ വിഭവ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. ബഹ്‌റിനിലെ പ്രശസ്തരായ ഷെഫ് :സുരേഷ് നായർ , ഷെഫ് : രതീഷ് എന്നിവർ വിധികർത്താക്കൾ ആയിരുന്നു.

 

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, സ്പാക് ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ, സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് ഷാഫി , ഐ.ൽ.എ പ്രസിഡന്റ് ശാരദ അജിത് , കെ.എസ് .സി. എ പ്രസിഡന്റ് പ്രവീൺ നായർ, ഇന്ത്യൻ ക്ലബ് സെക്രട്ടറി സതീഷ് ഗോപിനാഥ് , വൈസ് പ്രസിഡന്റ് സാനി പോൾ, കെ.സി.എ സെക്രട്ടറി വിനു ക്രിസ്റ്റി ,ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, എസ് .എൻ.സി എസ് പ്രതിനിധി കൃഷ്ണ കുമാർ ,സാമൂഹ്യ പ്രവർത്തകൻ അമൽദേവ്, വിമൻ എക്രോസ്സ് കോ-ഫൗണ്ടർ സുമിത്ര പ്രവീൺ, അംഗങ്ങളായ സിമി അശോക്, ഹർഷ ജോബിഷ്,നീതു സലീഷ്, രഞ്ജുഷ രാജേഷ് ,സുമ മനോഹർ , ബഹ്റൈൻ ഫുഡ് ലവേർസ്-ഫൗണ്ടർ ഷജിൽ ആലക്കൽ അഡ്മിന്മാരായ രശ്മി അനൂപ്, സീർഷ.എസ്.കല്ലട , ജയകുമാർ വയനാട് , പ്രോഗ്രാം കോർഡിനേറ്റര്മാരായ അനൂപ് ശശികുമാർ , ദീപക് തണൽ എന്നിവർ പങ്കെടുത്തു. ആരവം നാടൻപാട്ടു സംഘത്തിന്റെ നാടൻ പാട്ടുകളും, മിന്നൽ ബീറ്റ്‌സ് മ്യൂസിക് ബാൻഡിന്റെ ഗാനമേളയും , ബഹ്‌റിനിലെ വിവിധ നൃത്ത അദ്ധ്യാപകരുടെ കീഴിൽ ഉള്ള നൃത്ത നൃത്യങ്ങളും വേദിയിൽ അരങ്ങേറി. ആർ ജെ നൂർ ,ഹരീഷ് മേനോൻ, ബിജി ശിവ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!