മനാമ: നീണ്ട മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ശാന്തിനഗർ പ്രവാസി അസോസിയേഷൻ (സ്പ)രക്ഷാധികാരിയായ ബഷീർ കമ്മരണിക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി. സീനിയർ മെമ്പർ സലീം വി പി അദ്ദേഹത്തിന് ഉപഹാര സമർപ്പണം നടത്തി. സിറാജ് പി, നാസർ തുറക്കൽ, നജാഹ് കെ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ആക്ടിങ് ചെയർമാൻ ഇസ്മായിൽ വി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജന: കൺവീനർ അസ്‌ലം കെ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഗഫൂർ പി നന്ദിയും പറഞ്ഞു.