മനാമ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ ജനപ്രിയ ഇറ്റാലിയൻ വിഭവങ്ങളുമായി ഇറ്റാലിയൻ ഫെസ്റ്റ് ഇന്ന് തുടങ്ങും. ജൂൺ 20 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ കാമ്പെയിൻ ഭക്ഷ്യ- പലചരക്ക് സാധനങ്ങളുടെയും വിപുലമായ ശ്രേണി പ്രദർശിപ്പിക്കും. പാസ്ത, സോസുകൾ, ചീസ്, ഒലിവ് ഓയിൽ എന്നിവയടക്കം ഇറ്റാലിയൻ ഉൽപന്നങ്ങൾ ആരെയും ആകർഷിക്കും.
ഇറ്റാലിയൻ പാചകരീതിയുടെ ആധികാരിക രുചി ബഹ്റൈനിലേക്ക് എത്തിക്കുന്നതിനാണ് ‘ലെറ്റ്സ് ഈറ്റാലിയൻ’ കാമ്പെയ്ൻ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇറ്റാലിയൻ ഭക്ഷണ സംസ്കാരം അനുഭവിച്ചറിയാനുള്ള അവസരമാണ് മേള. ആകർഷകമായ വിലക്കുറവും ഉപഭോക്താക്കൾക്ക് ലഭ്യമാകും.