ലോഗോസ് ഹോപ്: സഞ്ചരിക്കുന്ന പുസ്തകമേള ആസ്വദിച്ച് കെ.പി.എ ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങള്‍

New Project - 2023-06-14T131624.098

മനാമ: 150 രാജ്യ തീരങ്ങളില്‍ കോടിക്കണക്കിന് മനുഷ്യര്‍ സന്ദര്‍ശിച്ച ലോഗോസ് ഹോപ്പ് എന്ന സഞ്ചരിക്കുന്ന പുസ്തകമേള കഴിഞ്ഞ ദിവസം കെപിഎ ചിൽഡ്രൻസ് പാര്‍ലമെന്റിന്‍റെ നേതൃത്തത്തില്‍ കുട്ടികള്‍ സന്ദര്‍ശിച്ചു. നിരവധിയായ സാമൂഹിക വൈജ്ഞാനിക സന്ദേശവും ഊര്‍ജ്ജവും ലഭിക്കാന്‍ സന്ദര്‍ശനം ഉപകാരമായെന്നു കുട്ടികള്‍ പറഞ്ഞു.

പുസ്തകങ്ങളുടെ വൈവിധ്യം, സാമൂഹിക, പരിസ്ഥിതി അവബോധം എന്നിവ മനസ്സിലാക്കാന്‍ സാധിച്ചു എന്നും ബഹ്റൈനിലെ എല്ലാ ആളുകളും പ്രത്യേകിച്ച് കുട്ടികള്‍ ഈ സഞ്ചരിക്കുന്ന പുസ്തകമേള സന്ദര്‍ശിക്കണമെന്ന് ചിൽഡ്രൻസ് പാര്‍ലമെന്‍റ് പ്രധാനമന്ത്രി മാസ്റ്റര്‍ മുഹമ്മദ് യാസീൻ അറിയിച്ചു.

പാര്‍ലമെന്‍റ് സെക്രട്ടറി മാസ്റ്റര്‍ അബൂബക്കർ മുഹമ്മദ്, സ്പീക്കർ രമിഷ പി ലാൽ, മന്ത്രിസഭാ അംഗങ്ങളായ മിഷേൽ പ്രിൻസ്, ദേവിക അനിൽ, സന ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളോടൊപ്പം രക്ഷകര്‍ത്താക്കളും കോ ഒര്‍ഡിനേറ്റര്‍ അനോജ് മാസ്റ്റര്‍, കണ്‍വീനര്‍മാരായ അനിൽകുമാർ, റോജി ജോൺ, ജ്യോതി പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!