വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മനാമ: ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഹമദ് ടൗണിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് നൂറ്റിഅൻപത്പേർ പ്രയോജനപ്പെടുത്തി.

വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി സഈദ് റമദാൻ നദ്‌വി ഉൽഘാടനം നിർവ്വഹിച്ചു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സമാജം മുൻ ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ എൻ. കെ വീരമണി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സംഘടനയുടെ രക്ഷാധികാരി ശ്രീ ജിജു വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ശ്രീ വിനയ ചന്ദ്രൻ നായർ , ഹോസ്പിറ്റൽ ഹെഡ് ശ്രീ പ്യാരിലാൽ, ഏരിയ വൈസ് പ്രസിഡന്റ് ഹരിദാസ് കെ. കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഹോസ്പിപിറ്റലിനുള്ള ഉപഹാരം ഏരിയ കോർഡിനേറ്റർ ശ്രീ സന്തോഷ് ബാബു ശ്രി പ്യാരേലാലിന് കൈമാറി. ലേഡീസ് വിംഗ് സെക്രട്ടറി ശ്രീമതി രശ്മി അനൂപ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ദീപക് തണൽ, ജഗദീഷ് ശിവൻ, അജിത് കുമാർ, അനുപ് മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു. ഏരിയ ജോയിൻ സെക്രട്ടറി ശ്രീ മുബാഷ് അബ്ദുൾ റാഷിദ് സ്വാഗതവും ട്രഷറർ ശ്രി ആദി പ്രകാശ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!