മനാമ: ബഹ്‌റൈനി ഓർഗനൈസഷൻ മൊറോക്കോയിലെ ഇന്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവലിൽ ചാരിറ്റി നാടകം അവതരിപ്പിച്ചു. ഫെസ്റ്റിവൽസിന്റെ ഭാഗമായി മൊറോക്കോയിലെ താജയിലെ ചിൽഡ്രൻസ് തിയേറ്ററിൽ റോയൽ ചാരിറ്റി ഓർഗനൈസേഷൻ (ആർ.ഒ.സി) കുട്ടികളുടെ നാടകവും അവതരിപ്പിച്ചു.
നാടകം വിജയിക്കുകയും പൊതുജനങ്ങളും ഫെസ്റ്റിവലിൽ പങ്കെടുത്തവരും നാടകത്തെ പ്രശംസിച്ചതായും ആർ സി ഒ പറഞ്ഞു. അറബ് ലോകത്തു നിന്നു യൂറോപ്പിൽ നിന്നു ഫെസ്റ്റിവൽ കാണാൻ ആളുകൾ എത്തിയിരുന്നു. നേരിട്ട് സംസാരിക്കുന്നതിനു പകരം മരീനോറ്റ്സും സംഗീതവും ഉപയോഗിച്ചുകൊണ്ടാണ് ചാരിറ്റി എന്ന ആശയം അവതരിപ്പിച്ചത്. നാടകം ബഹ്‌റൈനിലെ സ്കൂൾ, കിൻഡർഗാർട്ടൻസ്, പൊതു ജനങ്ങളിലുമായി 14 പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. റമദാന് ശേഷം പ്രകടനം തുടരും.