തൃശൂർ സ്വദേശിനി ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതയായി

മനാമ: തൃശൂർ മാള സ്വദേശിനി അനു അബ്ദുൽ സലാം (30) ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം നിര്യാതയായി. പനി ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ഒരുമാസമായി ചികത്സയിലായിരുന്നു യുവതി. ഭർത്താവ് അബ്ദു സലാം സാറിലെ വർക്ക് ഷോപ്പ് ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ കീഴിൽ പുരോഗമിക്കുന്നു.