മനാമ: റമദാൻ മാസത്തിലെ അവസാനത്തെ പത്ത് രാവുകൾ ഇസ്ലാം മത വിശ്വാസികൾക്ക് എത്രമാത്രം പുണ്യകരമാണോ, അതുപോലെയോ അല്ലെങ്കിൽ അതിൽ അധികമോ പാവനമാണ് ദുൽഹിജ്ജ മാസത്തെ ആദ്യത്തെ പത്ത് പകലുകൾ എന്ന് സമീർ ഫാറൂഖി വിശ്വാസികളെ ഓർമ്മിപ്പിച്ചു.
അൽ മന്നാഇ കമ്മ്യൂണിറ്റി അവേർനെസ്സ് സെന്റർ സംഘടിപ്പിച്ചു വരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി ദുൽഹിജ്ജ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ,സൽമാനിയ അഹ് മദ് ബിൻ ഹസ്സൻ മസ്ജിദിൽ “ദുൽഹിജ്ജ; പുണ്യവും പ്രാധാന്യവും” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹംസ കെ. ഹമദ് സ്വാഗതം പറഞ്ഞ പരിപാടി സെന്റർ ദാഇ സി.ടി. യഹ്‌യ ഉദ്‌ഘാടനം ചെയ്തു. മജീദ് പട്ള നന്ദി പ്രകാശിപ്പിച്ചു.