മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി അവധിക്കാലത്ത് നടത്തിവരുന്ന വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 22 മുതല്‍ ആരംഭിക്കുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.
“ദൈവത്തില്‍ വസിക്കുക” എന്ന വേദഭാഗം ആണ് ഈ വര്‍ഷത്തെ ചിന്താ വിഷയം. നാഗപൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി മുന്‍ വിദ്യാര്‍ത്ഥിയും ബോംബെ അന്ധേരി സെന്റ് ജോണ്‍സ് ദേവാലയത്തിന്റെ വികാരിയുമായ റവ. ഫാദര്‍ സിബി ബാബു ആണ് ഈ വർഷം ഒ. വി. ബി. എസ്സിന് നേത്യത്വം നല്‍കുന്നത്.
ഒ. വി. ബി. എസ്സ്. 2023 ന്റെ കൊടിയേറ്റ് കര്‍മ്മം വെള്ളിയാഴ്ച്ച് വിശുദ്ധ കുര്‍ബ്ബാനാന്തരം കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് നിര്‍വഹിച്ചു. അദ്ധ്യാപക പരിശീലന ക്ലാസ്സുകള്‍ക്ക് വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് വേണ്ടി ബൈബിള്‍ കഥകള്‍, ഗാനങ്ങള്‍, ആക്ഷന്‍ സോങ്ങ്, ടീനേജ് ക്ലാസ്സുകള്‍, വചന ശുശ്രൂഷ തുടങ്ങിയ പരിപാടികള്‍ ഈ ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ജൂണ്‍ 30 ന് നടക്കുന്ന ഒ. വി. ബി. എസ്സ്. സമാപന സമ്മേളനത്തില്‍ മാര്‍ച്ച് പാസ്റ്റ്, കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ എന്നിവ നടക്കുമെന്ന് കത്തീഡ്രല്‍ ട്രസ്റ്റി ജീസന്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സൂപ്പറിന്റെണ്ടെന്റ് അനില്‍ മാത്യൂ എന്നിവര്‍ അറിയിച്ചു.
ചിത്രം അടിക്കുറിപ്പ്: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്ന ഒ. വി. ബി. എസ്സ്. 2023 ന്റെ കൊടിയേറ്റ് കര്‍മ്മം റവ. ഫാദര്‍ ജേക്കബ് തോമസ് നിര്‍വഹിക്കുന്നു. റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, കത്തീഡ്രലിന്റേയും സണ്ടേസ്കൂളിന്റേയും ഭാരവാഹികള്‍ സമീപം.