bahrainvartha-official-logo
Search
Close this search box.

ശ്രദ്ധേയമായി വോയ്‌സ് ഓഫ് ആലപ്പി – ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ

WhatsApp Image 2023-06-19 at 4.07.50 PM

വോയ്‌സ് ഓഫ് ആലപ്പി- മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത് മെഡിക്കൽ ക്യാമ്പ് സൽമാബാദിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ നടന്നു. സൗജന്യ മെഡിക്കൽ പരിധോധനകളും മെഡിക്കൽ ക്ലാസുകളും ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രയോജനകരമായി. വിവിധ സെഷനുകളിലായി നടന്ന ക്ലാസ്സിൽ ഫിസിയോതെറാപ്പിസ്റ്റുകൾ വ്യായാമമുറകൾ പരിചയപ്പെടുത്തുകയും, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗപ്രദമായ സി. പി. ആർ പരിശീലനങ്ങൾ വിദഗ്ദ്ധർ നൽകുകയും ചെയ്‌തു.

 

ICRF ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ ക്യാമ്പിൽ മുഖ്യ അതിഥിയായി. പ്രവാസത്തിരക്കുകളിൽ ആരോഗ്യസംരക്ഷണം മറന്നുപോകുന്ന പ്രവാസികൾക്ക് വോയ്‌സ് ഓഫ് ആലപ്പിയുടെ ആരോഗ്യസുരക്ഷാ ക്യാമ്പയിൻ ഏറെ ഗുണകരമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ പ്രസിഡന്റ് പ്രവീൺ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം രക്ഷാധികാരിയും സാമൂഹികപ്രവർത്തകനുമായ കെ. ആർ നായർ ഉൽഘാടനം ചെയ്‌തു.

 

ഏരിയ സെക്രെട്ടറി അശ്വിൻ ബാബു സ്വാഗതവും, അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജർ ഫൈസൽ ഖാൻ, വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, രക്ഷാധികാരി അനിൽ യു കെ, ജോയിൻ സെക്രെട്ടറി അശോകൻ താമരക്കുളം, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ എന്നിവർ ആശംസകളും അറിയിച്ചു. ഹോസ്പിറ്റലിനുള്ള ഉപഹാരം ഏരിയ കോർഡിനേറ്റർ ലിജോ കുര്യാക്കോസ് ഫൈസൽ ഖാന് കൈമാറി. ട്രെഷറർ അരുൺ രത്നാകരൻ നന്ദി പറഞ്ഞു. അനന്ദു സി. ആർ, വിനീഷ് കുമാർ, സജീഷ് ചോട്ടു, ഫ്രാൻസിസ് സി, ലിബിൻ സാമുവൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രണ്ടാഴ്ച്ച നീണ്ടുനിന്ന ആരോഗ്യസുരക്ഷാ ക്യാമ്പയിൻ അഞ്ഞൂറിലധികം പ്രവാസികൾ പ്രയോജനപ്പെടുത്തിയതായി വോയ്‌സ് ഓഫ് ആലപ്പി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!