bahrainvartha-official-logo
Search
Close this search box.

ഏക ദിന കാല്‍പന്ത് മാമാങ്കമൊരുക്കി ഹിദ്ദ് എഫ് സി പ്രീമിയര്‍ ലീഗ് സീസൺ 7

New Project - 2023-06-21T092118.056

മനാമ: ഹിദ്ദ് എഫ്സി ലീജന്‍റ് സ്റ്റേഡിയത്തില്‍ ടൂര്‍ണ്ണമെന്റിന്റെ പ്രോഗ്രാം ചെയര്‍മാനും കെ എം സി സി ബഹ്റൈൻ പാലക്കാട് ജില്ല വൈസ് പ്രസിഡന്റും കൂടിയായ ആഷിഖ് പത്തില്‍ മേഴത്തൂരിന്‍റെയും ചീഫ് കോഡിനേറ്ററും മാനേജറുമായ ശറഫുദ്ദീന്‍, അബ്ദുൽ സമദ് പുലായി ചോലയിൽ, ഷെഫീഖ് പുളിക്കൽ പട്ടാമ്പി. തിരൂരങ്ങാടിയുടെയും കോഡിനേറ്റർമാരായ ഹസ്സൻ കാസർക്കോട്, ശിഹാബ് തൃത്താലയുടെയും നേതൃത്വത്തില്‍ ”പവിഴ ദ്വീപി ”ലെ ഏറെ പ്രശസ്തരായ ഹെവന്‍ സ്റ്റാര്‍സ് ,അറ്റ്ലാന്‍ഡ യുനൈറ്റഡ്,ടൈറ്റാന്‍സ് ഹിദ്ദ്,കൊമ്പന്‍സ് ഹിദ്ദ്,സോക്കര്‍ സൈകോ, തുടങ്ങിയ ടീമുകളുടെ കാല്‍ പന്ത് മത്സര അരങ്ങേറ്റം [2023/ജൂണ്‍ 15ലെ ] രാത്രിയുടെ അന്ത്യ യാമത്തിലും കളിക്കളം തിങ്ങിനിറഞ്ഞവര്‍ ഹര്‍ഷാരവത്തോടെയും മികവേറും ആസ്വാദനത്തോടേയും എതിരേറ്റു.

ഹിദ്ദ് എഫ്സി ലിജന്‍റ് സ്റ്റേഡിയത്തില്‍ മികവുറ്റ സന്നാഹങ്ങളോടെയും ജന ബാഹുല്യത്തോടെയും ദൃശ്യ മനോഹാരിതയോടെയും ഹിദ്ദിലെ കാല്‍ പന്ത് മത്സരം വേറിട്ടൊരനുഭവമായി. കളിയരങ്ങ് മണിക്കുറുകള്‍ നാല് പിന്നിട്ടിട്ടും കളി കാണാന്‍ പ്രവാസികളുടെ സാനിധ്യത്തിന് കുറവുണ്ടായിയിരുന്നില്ല.

സ്പോണ്‍സേര്‍സായ ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍,അസാസ് എല്‍ഇഡി ലൈറ്റ്സ്,റിസ്ഖ് ഇന്‍റീരിയര്‍സ്,അല്‍ സബീല്‍ ട്രാവല്‍സ് & ടൂറിസംതുടങ്ങിയവയുടേയും സ്പോണ്‍സേര്‍സ് പ്രതിനിധികളായ മുഹമ്മദ് ശാഫി കുന്നത്ത് പെരിന്തല്‍ മണ്ണ,ശംസുദ്ദീന്‍ പെരിന്തല്‍മണ്ണ എന്നിവരുടേയും സ്തുത്യര്‍ഹമായ സഹകരണമാണ് പ്രോഗ്രാമിന് ലഭ്യമായത്.

വാണിജ്യ, സാമൂഹിക ,സാംസ്കാരിക ,കായിക രംഗത്തെ പ്രമുഖ വ്യക്തിത്ത്വങ്ങളുടേയും നേതാക്കളുടേയും സംഘടനാ പ്രവര്‍ത്തകരുടേയും കക്ഷി വൈജാത്യമില്ലാതെ ആബാല വൃദ്ധം ജനങ്ങളുടേയും സാന്നിദ്ധ്യം കൊണ്ട് വിസ്മയ ധന്യമായിരുന്നു സ്റ്റേഡിയം.

കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം,കെഎംസിസി സീനിയര്‍ നേതാവും സില്‍വര്‍ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് എംഡിയുമായ ഇബ്റാഹീം ഹസന്‍ പുറക്കാട്ടിരി, യൂണിക്യൂ ജലീൽ , കെ എം സി സി ബഹ്റൈൻ പാലക്കാട് ജില്ല വൈസ് പ്രസിഡന്റുമാരായ അൻവർ കുമ്പിടി , നൗഷാദ് പുതുനഗരം കെഎംസിസി കൊണ്ടോട്ടി മണ്ഡലം ജോ. സെക്രട്ടറി ബഷീർ പുളിക്കൽ പട്ടാമ്പി. അസർ പുളിക്കൽ കിലാണി, കൊപ്പം, മൂസ്സ ഒളവട്ടൂർ ഹവാസ് കൊപ്പത്ത് തൃത്താല റാഫി ഏറിയാട് കൊടുങ്ങല്ലൂർ.ഷമീർ തളിക്കുളം. അനസ് ഒക്കൽ. രഞ്ജു തൃശൂർ .ജലീൽ മഞ്ചേരി ,മലപ്പുറം. ഹംസ. പരുതൂർ തൃത്താല.ഷക്കീർ നിലമ്പൂർ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളുടെ സാനിധ്യം ശ്രദ്ധേയമായി. യഥാക്രമം ടൈറ്റാന്‍ ഹിദ്ദും ഹെവന്‍ സ്റ്റാര്‍സും ഫസ്റ്റും സെകന്‍റും ട്രോഫി പങ്കിട്ട് ജേതാക്കളായി മാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!