മനാമ: ഇന്ത്യൻ സ്‌കൂളിൽ യോഗ ദിനം വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
‘യോഗ വസുധൈവ കുടുംബകത്തിന്’ എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. യോഗ ദിനത്തിനായി ഇരുനൂറിലധികം വിദ്യാർത്ഥികൾ കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി യോഗ പരിശീലിച്ചുവരികയായിരുന്നു. അവർ യോഗ ദിനത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു . സ്‌കൂൾ ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകൻ ആർ ചിന്നസാമി വിവിധ യോഗാസനങ്ങളെക്കുറിച്ച് അറിവ് പകർന്നു. വകുപ്പ് മേധാവി സൈക്കത്ത് സർക്കാരിന്റെ നേതൃത്വത്തിൽ മുഴുവൻ കായികാധ്യാപകരും പരിപാടി ഏകോപിപ്പിച്ചു.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ യോഗയുടെ നിരവധി ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുത്തിനുള്ള സമീപനം പ്രോത്സാഹിപ്പിക്കണമെന് പറഞ്ഞു. വരും തലമുറകളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി യോഗ പകർന്നു നൽകണമെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു. യോഗാദിന പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി അഭിനന്ദിച്ചു.