മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ബഹ്‌റൈൻ , 2023 -24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഹംസ മേപ്പാടി പ്രസിഡന്റായും ,നൂറുദ്ദീൻ ഷാഫി ജനറൽ സെക്രട്ടറിയായും ,സഫീർ കെ .കെ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
ഇസ്ലാഹി സെന്ററിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത് .ബഹ്‌റൈനിലെ സാമൂഹിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന,ഇന്ത്യൻ ഇസ്ലാഹി സെന്റർ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യപരമായ മേഖലകളിൽ ബഹറിന്റെ മണ്ണിൽ ഒന്നര പതിറ്റാണ്ടായി വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ചു വരികയാണ് . വൈസ് പ്രസിഡണ്ട്മാരായി സിറാജ് എൻ, അബ്ദുല്ല അലി ഹസ്സൻ താവോട്ട് , ഷാജഹാൻ ചാരുതല എന്നിവരും, ജോയിൻ കൺവീനർ മാരായി ജൻസിർ മന്നത്ത്, റമീസ് കരീം, മുന്നാസ് കണ്ടോത്ത് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി ആഷിക് എൻ പി, പ്രസൂൺ. കെ, നാസർ അബ്ദുൽ ജബ്ബാർ, ഫാസിൽ കുന്നത്തേടത്ത്, സമീർ പയ്യോളി, മുർഷിദ് ഖാൻ, അസറുദ്ദീൻ തയ്യിൽ, അബ്ദുൽ റഷീദ്, അബ്ദുൽ സലാം എ പി എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
സെന്ററിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പ്രവർത്തനവും ഉണ്ടാവണമെന്ന് പ്രസിഡണ്ട് യോഗത്തിൽ അഭിപ്രായപ്പെട്ടു. പുതിയ ഭാരവാഹിത്വം ഏറ്റെടുത്തുകൊണ്ട് ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി സംസാരിച്ചു. ട്രഷറർ സഫീർ കെ കെ നന്ദി പ്രകാശിച്ചു കൊണ്ട് യോഗം അവസാനിപ്പിച്ചു.
 
								 
															 
															 
															 
															 
															








