മനാമ: കെ പി സി സി പ്രസിഡന്റ് കെ. സുധാകരനെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്‌റൈൻ ഒഐസിസി പ്രതിഷേധ ജ്വാല തീർത്ത് പ്രതിഷേധം രേഖപ്പെടുത്തി.വിവിധ അഴിമതി ആരോപണങ്ങൾ നേരിടുന്ന സംസ്ഥാന സർക്കാർ അതിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാൻ ആണ് കെ പി സി സി പ്രസിഡന്റീനെ അറസ്റ്റ് ചെയ്തത്. കോടി കണക്കിന് രൂപയുടെ എ ഐ ക്യാമറ, കെ ഫോൺ ന്റെ മറവിൽ വിദേശത്ത് നിന്ന് സാധനങ്ങൾ വാങ്ങിയ വകുപ്പിൽ നടന്ന അഴിമതിയൊക്കെ സർക്കാരിനെതിരെ അന്വേഷണം ആവശ്യപെട്ട് കോൺഗ്രസ്സും, ഐക്യ ജനാധിപത്യ മുന്നണിയും സമര രംഗത്താണ്. സമരത്തിന് നേതൃത്വം നൽകുന്ന നേതാക്കളെ കൽത്തുറങ്കിൽ അടക്കാൻ ആണ് ഭാവം എങ്കിൽ, ഏത് അറ്റം വരെയും പോകാൻ ജനാധിപത്യ മുന്നണി തയാറാണ്. വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ആരാജകത്വവും, അതിന് വെള്ള പൂശുന്ന മന്ത്രിമാരും നാടിന് അപമാനമാണെന്ന് പ്രതിഷേധ ജ്വാലയിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, സെക്രട്ടറി ജവാദ് വക്കം, ഒഐസിസി നേതാക്കളായ നിസാർ കുന്നത്ത്കുളത്തിങ്കൽ, അഡ്വ. ഷാജി സാമൂവൽ,ജേക്കബ് തേക്ക് തോട്,വിഷ്ണു വി,സുമേഷ് ആനേരി, റംഷാദ് അയിലക്കാട് എന്നിവർ പ്രസംഗിച്ചു. രവി പേരാമ്പ്ര, പ്രദീപ് പി. കെ, അലക്സ് മഠത്തിൽ, നിജിൽ രമേശ്, ജോണി താമരശ്ശേരി, കുഞ്ഞുമുഹമ്മദ്, ബൈജു ചെന്നിത്തല, ഡാനിയേൽ തണ്ണിത്തോട്,ഉമ്മർ, അബ്ദുൾ സലാം, സ്റ്റാൻലി ജോർജ് എന്നിവർ നേതൃത്വം നൽകി.