ബഹ്‌റൈൻ രാജാവും എലിസബത്ത് രാജ്ഞിയും കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈനും ബ്രിട്ടനുമായുള്ള ചരിത്രപരമായ ബന്ധം ഊഷ്മളമാക്കുന്നതിന് കിംഗ് ഹമദ് എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചു. എല്ലാ മേഖലകളിലും സഹകരണത്തോടെയുള്ള സുസ്ഥിരമായ പുരോഗതിയെക്കുറിച്ച് ഇരുവരും സംസാരിച്ചു. വിൻഡ്സർ ഗ്രേറ്റ് പാർക്കിന്റെ എൻഡുറൻസ് വില്ലേജിൽ വെച്ചാണ് ഇരുവരും ചർച്ച നടത്തിയത്. റോയൽ വിൻഡ്സർ ഹോഴ്സ് ഷോയിൽ ഇരുവരും പങ്കെടുക്കുകയും ചെയ്തു.

ജോഹോർ സുൽത്താൻ ഇബ്രാഹിം ഇബ്നി അൽമാർഹും സുൽത്താൻ ഇസ്കന്തർ അൽ ഹജ്, ഡ്യൂക്ക് ഓഫ് യോർക്ക് രാജകുമാരൻ പ്രിൻസ് ആൻഡ്രൂ, യു കെ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ യൂറോപ്പ് ആൻഡ് അമേരിക്കാസ് സർ അലൻ ഡ്യൂൺകാൻ എന്നിവരും സഭയിലെ അംഗങ്ങളും പാർലമെൻറ് അംഗങ്ങളുമായി കിംഗ് ഹമദ് കൂടിക്കാഴ്ച നടത്തി.

കിംഗ് ഹമദും രാജ്ഞിയും ബഹറൈനിലും യുകെയിലും ഹോഴ്സ് ഷോ നടത്തുന്നതിനെക്കുറിച്ചു പ്രാദേശിക തലത്തിലും ആഗോളതലത്തിലും സ്പോർട്സ് പ്രചരിപ്പിക്കുന്നത്തിന്റെ പ്രാധാന്യവും ചർച്ച ചെയ്തു. വിൻഡ്സർ ഗ്രേറ്റ് പാർക്കിൽ നടന്ന അന്താരാഷ്ട്ര എൻഡുറൻസ് റേസിന്റെ ഭാഗം അവർ കാണുകയും ചെയ്തു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാൻ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ്, റോയൽ എൻഡുറൻസ് ടീമിലെ ക്യാപ്റ്റൻ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ജി.സി.സി,യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ജോക്കികൾ പരിപാടിയിൽ പങ്കെടുത്തു.

ഷെയ്ഖ് നാസ്സറും മുതിർന്ന സംഘാടകരും രാജാവിനെ നേരത്തെ സ്വാഗതം ചെയ്തിരുന്നു. ഇക്വസ്റിയൻ കായികപ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ശൈഖ് നാസറിന്റെ പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ, എൻഡ്യൂറൻസ് ഫെഡറേഷൻ എന്നീ മേഖലകളിലെ പ്രാദേശിക, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ അദ്ദേഹം അതീവ സന്തുഷ്ടനാണ്. ബഹ്റൈനി റൈഡേഴ്സിന്റെ നേട്ടങ്ങൾ അദ്ദേഹം അടിവരയിട്ടു പറയുകയും ചെയ്തു.