ആർ.എസ്.സി തർതീൽ സീസൺ 3: യൂനിറ്റ് തല മത്സരങ്ങൾക്ക് തുടക്കം

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിക്കുന്ന ‘തർതീൽ’ ഖുർആൻ പഠന പാരായണ മത്സരത്തിന്റെ മൂന്നാം പതിപ്പിന് ബഹ്റൈനിലെ വിവിധ യൂനിറ്റുകളിൽ തുടക്കമായി.

ജി.സി.സിയിലെ ആറ് രാജ്യങ്ങളിലുമായി ഏകീകൃത സ്വഭാവത്തിൽ നടക്കുന്ന മത്സര പരിപാടികളിൽ ഖുർആൻ പാരായണം, ഹിഫ്ള് , ഖുർആൻ പ്രഭാഷണം, ഖുർആൻ ക്വിസ്സ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പങ്കെടുക്കാം. ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി യൂനിറ്റ് – സെക്ടർ- സെൻട്രൽ തലങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 30 വയസ്സ് വരെയുള്ളവർക്കാണ് പ്രവേശനം.