മനാമ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനില്‍ പുതിയതായി തുടങ്ങിയ ബാഡ്മിന്റണ്‍ ക്ലബ് ആയ അൾട്രാ ഫാൽക്കൺസും ഇന്ത്യൻ ടാലന്റ് അക്കാദമിയും ചേർന്ന് ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബഹ്‌റൈൻ ബുസൈറ്റീൻ ക്ലബ്ബിൽ നടന്ന മത്സരത്തിൽ അൾട്രാ ഫാൽക്കൺസിലെ രഘു & മിഥുൻ എന്നിവർ ടൈറ്റിൽ ജേതാക്കളും സന്തോഷ് & ജിയോ എന്നിവർ റണ്ണേഴ്‌സ് അപ്പുമായി.
ഫൈനലിലെ കളിയിലെ കേമനായി രഘുവും പരമ്പരയിലെ താരമായി സന്തോഷും തിരഞ്ഞെടുക്കപ്പെട്ടു. അൾട്രാ ഫാൽക്കൺസ് ബഹ്‌റൈനും ഇന്ത്യൻ ടാലന്റ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിന്റെ ടൈറ്റിൽ സ്പോൺസർമാർ ബ്ലാക്ക് ബിൽഡ് കൺസ്ട്രക്ഷനും ഗൾഫ് ഏഷ്യൻ ടെക്നിക്കല്‍ സർവീസ് കമ്പനി ബഹ്‌റൈനുമാണ്. മത്സരത്തിനുള്ള എല്ലാ ട്രോഫികളും മെഡലുകളും സ്പോൺസർ ചെയ്തത് അള്‍ട്രാ ഫാൽക്കൺസ് ലെ ജയ്സണ്‍ ഡേവിഡ് എന്നിവര്‍ ചേര്‍ന്ന് ആയിരുന്നു. അൾട്രാ ഫാൽകോൺസ് നെ പ്രതിനിധീകരിച്ച് പരിപാടി ഏകോപിപ്പിച്ച ഷിനിഷിനെ എല്ലാ കളിക്കാരും സ്നേഹ സമ്മാനം നൽകി അഭിനന്ദിച്ചു.