മൈത്രി ബഹ്‌റൈൻ
മൈത്രി രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനുമായ സിയാദ് ഏഴംകുളത്തിന്റെ മാതാവ് കുളത്താപ്പളളിൽ പരേതനായ മുഹമ്മദ് ഹസ്സന്റെ ( റിട്ട. തഹസിൽദാർ) ഭാര്യയും കുന്നിക്കോട് കൊറ്റം കോട് മൈതീൻ കുഞ്ഞ് ലബ്ബയുടെ മകളുമായ ഖദീജാ ബീവി (96) മരണപ്പെട്ടതിൽ മൈത്രി ബഹ്റൈൻ പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറയും ജനറൽ സെക്രട്ടറി സുനിൽ ബാബുവും അനുശോചനം രേഖപ്പെടുത്തി
മക്കൾ:
പരേതനായ ഡോ. ഷെരീഫ് ഹുസൈൻ (റിട്ട. പ്രൊഫസ്സർ ആയുർവേദ കോളേജ്)
സഹീർ ഹുസൈൻ (റിട്ട.ജോ. രജിസ്ട്രാർ കേരള യൂണിവേഴ്സിറ്റി)
സക്കീനാ ബീഗം (റിട്ട. ജോ. ഡി ഡി, വിദ്യാഭ്യാസ വകുപ്പ്)
സാദിക്ക് ഹുസൈൻ (റിട്ട. ബി.ഡി.ഒ)
സിയാദ് ഏഴംകുളം (മുൻ ഗ്രാമ പഞ്ചായത്ത് അംഗം)
സയീദ് ഹുസൈൻ (ബിസിനസ്സ്)
മരുമക്കൾ:
ഷിറോസ ഷെരീഫ്, ഷംല സഹീർ, മുഹമ്മദ് കബീർ (റിട്ട. ജില്ലാ ലേബർ ഓഫീസർ), സീന സാദിക്, സൈന സിയാദ്, സുബി സയീദ്
തണൽ ബഹ്റൈൻ സൗത്ത് സോൺ കമ്മിറ്റി
തെക്കൻ കേരളത്തിലെ ആതുര സേവനരംഗത്തെ തണലിന്റെ സ്ഥാപനങ്ങളുടെ സെക്രട്ടറിയും പൊതു പ്രവർത്തകനുമായ സിയാദ് ഏഴംകുളത്തിന്റെ മാതാവ് കുളത്താപ്പളളിൽ പരേതനായ മുഹമ്മദ് ഹസ്സന്റെ (റിട്ട. തഹസിൽദാർ) ഭാര്യയും കുന്നിക്കോട് കൊറ്റം കോട് മൈതീൻ കുഞ്ഞ് ലബ്ബയുടെ മകളുമായ ഖദീജാ ബീവി (96) വിയോഗത്തിൽ തണൽ സൗത്ത് സോൺ ചാപ്റ്റർ പ്രസിഡൻ്റ് ഷിബു പത്തനംതിട്ടയും സെക്രട്ടറി മണികുട്ടനും അനുശോചനം രേഖപ്പെടുത്തി