മനാമ: ടീൻസ് ഇന്ത്യയും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ്” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപിന്റെ ഉദ്ഘാടനം, നാളെ (7-7-2023 വെള്ളി )വെസ്റ്റ് റിഫ ദിശ സെന്ററിൽ വൈകുന്നേരം നാല് മണിക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു .
ജൂലൈ 7 ന്ആരംഭിക്കുന്ന ക്യാംപ് ആസ്റ്റ് 5 വരെ ,ശനി മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ 1മണി വരെ ഫ്രന്റ്‌സ് ആസ്ഥാനത്ത് വെച്ചായിരിക്കും. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്‌തനായ അൻസാർ നെടുമ്പാശ്ശേരി, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ് വി തുടങ്ങിയ പ്രമുഖർ ഉത്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ക്യാംപ് ഡയരക്ടർ എം എം സുബൈർ അറിയിച്ചു.
നാടൻ കളികൾ, ക്രാഫ്റ്റ്, ഫീൽഡ് ട്രിപ്പ്, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃ പ്രതിശീലനം, കരിയർ & ലൈഫ് സ്‌കിൽസ്, ഹെൽത്ത് & ഫിറ്റ്നസ്, ടീം ബിൽഡിങ്, ഡിജിറ്റൽ ലിറ്ററസി, എക്സ്പ്രെസീവ് ആർട്ട്സ്, ടൈം മാനേജ്‌മെന്റ്, ക്രിയേറ്റിവ് സ്‌കിൽ എൻഹാൻസ്മെന്റ്, ടെക്‌നോളജി & ഇന്നൊവേഷൻസ്, സാമൂഹിക സേവനം, പൊതു പ്രഭാഷണം, യോഗ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കലാമല്‍സരങ്ങൾ, പ്രദര്‍ശനങ്ങൾ, പ്രൊജക്ട് വര്‍ക്കുകള്‍ തുടങ്ങിയവയും ക്യാംപിന്റെ ഭാഗമായുണ്ടാവും. രക്ഷിതാക്കൾക്ക് വേണ്ടിയുള്ള പ്രത്യേക സെഷനുകളും ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.