മനാമ: ഫ്രൻ്റ്സ് സ്റ്റഡി സര്‍ക്കിള്‍ റിഫാ ഏരിയ “മില്ലത്ത് ഇബ്രാഹിം” എന്ന വിഷയത്തില്‍ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് രിഫയിലുള്ള ദിശ സെന്ററിൽ നടന്ന പരിപാടിയിൽ യുവപണ്ഡിതനും പ്രഭാഷകനുമായ സജീർ കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി.
സത്യത്തിന്റ പാതയിൽ ഉറച്ചു നിൽക്കുന്ന വിശ്വാസി സമൂഹത്തിന് എന്നും കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വരും എന്നതാണ് മഹാനായ പ്രവാചകൻ ഇബ്രാഹീം നബി (അ) യുടെയും കുടുംബത്തിന്റെയും ജീവിതാനുഭവങ്ങൾ നൽകുന്ന പാഠമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പരീക്ഷണങ്ങളെ അതിജയിക്കാൻ കരുത്തുകാട്ടുന്നവർക്കാണ് ദൈവീക സഹായം ലഭിക്കുക. ഇബ്രാഹീമീ പാതയിലൂടെ മുന്നോട്ട് പോവാൻ വിശ്വാസി സമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഏരിയ പ്രസിഡന്റ് സമീർ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അബ്ദുൽ ഖയൂം ഖിറാഅത്തും ഇർഷാദ് കുഞ്ഞികനി സമാപനവും നിർവഹിച്ചു.