പ്രതിഭ വേനൽത്തുമ്പികൾ 2023 അവധിക്കാല ക്യാമ്പ് ആരംഭിച്ചു

New Project - 2023-07-08T125315.481

മനാമ: ബഹ്‌റൈൻ പ്രതിഭ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് വേനൽത്തുമ്പികൾ 2023 ആരംഭിച്ചു. മാഹൂസിലുള്ള ‘ലോറൽസ് – സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷൻ’ ഹാളിൽ വച്ച് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ മുസമ്മിൽ കുന്നുമ്മൽ, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, പ്രതിഭ ഭാരവാഹികളായ പ്രദീപ് പതേരി, അഡ്വ: ജോയ് വെട്ടിയാടൻ, എൻകെ വീരമണി , അനഘ രാജീവൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ച ഉദ്‌ഘാടന ചടങ്ങിന് ബാലവേദി പ്രസിഡണ്ട് അഥീന പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് സംഘാടകസമിതി കൺവീനർ ബിനു കരുണാകരൻ സ്വാഗതം ആശംസിച്ചു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ ഉദ്‌ഘാടനചടങ്ങിൽ പങ്കെടുത്തു.

 

ശാസ്ത്ര ബോധത്തിൽ അധിഷ്ഠിതമായ ഒരു തലമുറയെ വളർത്തിയെടുക്കേണ്ടത്തിന്റെ ആവശ്യകത വർത്തമാന കാല സാഹചര്യത്തിൽ വളരെ പ്രസക്തമാണെന്നും കുട്ടികളിൽ ശാസ്ത്രാവബോധം, കലാ-സാഹിത്യ-ചിത്ര രചനാദികളിൽ താല്പര്യം, നേതൃപാടവം, പ്രസംഗ പാടവം, ജീവിത നൈപുണ്യങ്ങൾ, സാമൂഹിക അവബോധം, സഹവർത്തിത്വം, സാഹോദര്യം, കായിക വിനോദങ്ങൾ, നാടിനെയും ആഘോഷങ്ങളെയും അറിയൽ, തുടങ്ങി നിരവധിയായ ഉദ്യേശ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും പ്രതിഭ ഭാരവാഹികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!