bahrainvartha-official-logo
Search
Close this search box.

വേറിട്ട അനുഭവമായി മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടിംഗ്

Meet Your Doctor (2)
മനാമ: പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൾട്ടേഷൻ ക്യാമ്പ് ബഹ്റൈനിലെ സാധാരണക്കാരായ പ്രവാസി സമൂഹത്തിന് ഏറെ പുതുമയുള്ള അനുഭവമായി മാറി.
പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി നൽകിവരുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരുടെ കൺസൾട്ടേഷനും സൗജന്യമായി മരുന്നും നൽകി.
സിഞ്ചിലുള്ള പ്രവാസി സെൻ്ററിൽ നൂറുക്കണക്കിന് പ്രവാസികൾ പങ്കെടുത്ത മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ദീപക്, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി ആർ പിള്ള എന്നിവർ രോഗ പരിശോധന നടത്തി.
സാമൂഹിക പ്രവർത്തകരായ ഫസലുൽ ഹഖ്, രാമത്ത് ഹരിദാസ്, കെ. ടി. സലിം, അബ്രഹാം ജോൺ, ജമാൽ ഇരിങ്ങൽ, സുനിൽ ബാബു, യൂനുസ് രാജ്, ജവാദ് വക്കം, ബഷീർ കെ. പി, സൽമാനുൽ ഫാരിസ്, റംഷാദ്, അജിത് കുമാർ കണ്ണൂർ തുടങ്ങിയവർ മീറ്റ് യുവർ ഡോക്ടർ ക്യാമ്പ് സന്ദർശിച്ചു.
പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി സി. എം മുഹമ്മദലി, വൈസ് പ്രസിഡൻ്റ് മുഹമ്മദലി മലപ്പുറം, മെഡ്കെയർ കൺവീനർ മജീദ് തണൽ, മെഡ്കെയർ എക്സിക്യൂട്ടീവുകളായ അനസ് കാഞ്ഞിരപ്പള്ളി, ഷാനവാസ്, ഗഫാർ, ബാലാജി, അബ്ദുല്ല കുറ്റ്യാടി, കൃഷ്ണകുമാർ, റാഷിദ് കോട്ടയ്ക്കൽ, ആശിഷ്, ആഷിക് എരുമേലി, ശ്രീജിത്ത്, ഫരീദ്, സതീഷ്, ഹാഷിം എ വി, മഹമൂദ്, അനിൽ കുമാർ, ബഷീർ പി. എ, ജലീൽ മാമീർ, അസ്‌ലം വേളം, ഇർഷാദ് കോട്ടയം, നൗഷാദ് തിരുവനന്തപുരം, അബ്ദുല്ലത്തീഫ് കടമേരി എന്നിവർ നേതൃത്വം നല്കി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!