bahrainvartha-official-logo
Search
Close this search box.

ഫ്രന്‍റ്​സ്​ സോഷ്യൽ അസോസിയേഷൻ​ അവധിക്കാല ക്യാമ്പിന്​ തുടക്കമായി

ഫോട്ടോ 1 അൻസാർ നെടുമ്പാശേരി

മനാമ: അറിവിന്‍റെ അനുഭവങ്ങളുടെയും ലോകത്തേക്ക്​ വാതായനങ്ങൾ തുറന്ന്​ അവധിക്കാല ക്യാംപിന്​ തുടക്കമായി. ഫ്രന്‍റ്​സ്​ സോഷ്യൽ അസോസിയേഷൻ, ടീൻ ഇന്ത്യ, മലർവാടി എന്നിവയുമായി സഹകരിച്ച്​ ഫ്രന്‍റ്​സ്​ സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘സമ്മർ ഡിലൈറ്റ്​ 2023’ ന്​ കഴിഞ്ഞ ദിവസം വെസ്റ്റ്​ റിഫയിലെ ദിശ സെന്‍ററിൽ ഉദ്​ഘാടനം ചെയ്​തു. സമ്മർ വെക്കേഷൻ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിനോടൊപ്പം കുട്ടികൾക്ക്​ തങ്ങളുടെ കഴിവുകൾ സ്വയം മനസ്സിലാക്കി പഠനത്തിൽ കൂടുതൽ ശ്രദ്ധയും താൽപര്യവും ഉള്ളവരാക്കുകയും മൽസരാത്​മക ജീവിതത്തിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അവരെ പ്രാപ്​തരാക്കുകയുമാണ്​ ക്യാംപ്​ ലക്ഷ്യമിടുന്നത്​. ഉയർന്ന പൗരബോധവും കാഴ്​ചപ്പാടും ഭാവിയെക്കുറിച്ച് പ്രതീക്ഷയുമുള്ള പുതുതലമുറയെ വാർത്തെടുക്കുകയും ഇതിലൂടെ ഉദ്ദേശിക്കുന്നതായി ക്യാംപ് ഡയറക്​ടർ എംഎം സുബൈർ പറഞ്ഞു.

കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ജനറേഷൻ വിടവുകളുടെ അകലം കുറക്കുവാൻ ഇത്തരം ക്യാംപുകളിൂടെ സാധിക്കുമെന്ന്​ പ്രശസ്ത മോട്ടിവേഷനൽ ട്രെയിനർ നുഅ്മാൻ വയനാട് അഭിപ്രായപെട്ടു.

രക്ഷിതാക്കളുടെ വാശികൾ അടിച്ചേൽപിക്കുന്നതിനു പകരം അവരെ കേൾക്കുവാനുള്ള മനസ്ഥിതി കൈവരിക്കേണ്ടതുണ്ടെന്ന് കൗൺസിലറും സിനിമ സംവിധായകനും അഭിനേതാവുമായ അൻസാർ നെടുമ്പാശ്ശേരി പറഞ്ഞു.

വയനാടും അൻസാർ നെടുമ്പാശ്ശേരിയും നുഅ്​മാൻ വയനാടും നേതൃത്വം നൽകുന്ന ക്യാംപ് കുട്ടികൾക്ക്​ നവ്യാനുഭവമായിരിക്കുമെന്ന്​ സംഘാടകർ വ്യക്​തമാക്കി. ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ സഈദ് റമദാൻ നദ് വി അധ്യക്ഷത വഹിച്ച പരിപാടിയിൽ എം.എം സുബൈർ സ്വാഗതവും, മലർവാടി കേന്ദ്ര കൺവീനർ ലുബ്​ന ഷഫീഖ് നന്ദിയും പറഞ്ഞു. ശൈഖ ഫാതിമ പരിപാടി നിയന്ത്രിച്ചു. ഫ്രന്‍റ്​സ്​ വൈസ്​ പ്രസിഡന്‍റ്​ ജമാൽ ഇരിങ്ങൽ, ടീൻസ്​ കേന്ദ്ര കോർഡിനേറ്റർ ഇൻചാർജ്​ റഷീദ സുബൈർ, ഫ്രന്‍റ്​സ്​ ആക്​ടിങ്​ ജനറൽ സെക്രട്ടറി യൂനുസ്​ രാജ് ​ക്യാംപ്​ കൺവീനർ ജാസിർ പി.പി എന്നിവർ പരിപാടിക്ക്​ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!