മനാമ: ഈദ് കപ്പ് ആഫ്റ്റർനൂൺ ടൂർണമെന്റിൽ സരിഗ ക്രിക്കറ്റേഴ്സ് ജേതാക്കളായി. യു.കെ.സി.സിയെ 14 റൺസിന് പരാജയപ്പെടുത്തിയാണ് സരിഗ ഈ നേട്ടം കൈവരിച്ചത്. ടൈഫൂൺ സി.സിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. 10 ടീമുകൾ മാറ്റുരച്ചു. മികച്ച ബാറ്റ്സ്മാനായി സരിഗയുടെ കുഞ്ഞുമോൻ പീറ്ററും മികച്ച ബൗളറായി യു.കെ.സി.സിയുടെ ഷാൻഫീറും തിരഞ്ഞെടുക്കപ്പെട്ടു. അമീർ കായംകുളം, ഉണ്ണി കാവാലം, അബ്ദുൽ ഖാദർ പൊവ്വൽ എന്നിവർ മത്സരം നിയന്ത്രിച്ചു. ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ നസീം, സാദത്ത്, ലതീഷ് നായർ, ആകാശ് കാവാലം, മനീഷ് നായർ എന്നിവർ നേതൃത്വം നൽകി.