bahrainvartha-official-logo
Search
Close this search box.

അഡ്വ പോൾ സെബാസ്റ്റ്യനും കുടുംബത്തിനും യുണൈറ്റഡ് പേരൻ്റ്സ് പാനൽ യാത്രയയപ്പ് നൽകി

New Project - 2023-07-13T130711.286

മനാമ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ബഹ്‌റൈൻ പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന അഡ്വ പോൾ സെബാസ്റ്റ്യനും കുടുംബത്തിനും യുണൈറ്റഡ് പേരൻ്റ്സ് പാനൽ ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ച് യാത്രയയപ്പ് നൽകി. യു.പി.പി. ചെയർമാൻ എബ്രഹാം ജോണിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ മോനി ഒടിക്കണ്ടത്തിൽ സ്വാഗതവും ദീപക് മേനോൻ നന്ദിയും പറഞ്ഞു.

ബഹ്റൈനിലെ വിവിധ സംസ്കാരിക മേഖലകളിൽ പ്രവർത്തിച്ച് വരുന്ന മഹത് വ്യക്തിത്വങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ സംഘടനകളുടെ നേതാക്കന്മാരായ ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, KCAപ്രസിഡൻറ് തോമസ് കെ ജോൺ, മുതിർന്ന പത്ര പ്രവർത്തകനുമായ സോമൻ ബേബി, ബി കെ എസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, നവകേരള സെക്രട്ടറി സുഹൈൽ,വോയിസ് ഓഫ് പാലക്കാട് ജയശങ്കർ, മുൻ ISB & CCG ചെയർമാൻ ഡോ. പി വി ചെറിയാൻ, സേവ് കണ്ണൂർ എയർപോർട്ട് ചെയർമാൻ, ഫസൽ ഭായി, SNCS എന്റർടൈൻമെന്റ് സെക്രട്ടറി കൃഷ്ണകുമാർ, PPA പ്രസിഡൻറ് വിഷ്ണു,അജിത് കണ്ണൂർ സർഗവേദി, ബാബു കുഞ്ഞിരാമൻ MGCF, എബി തോമസ്, MGCF പ്രസിഡന്റ്, സോവിച്ചൻ പിടിഎ പ്രസിഡന്റ്, അനിൽ യുകെ, വോയ്സ് ഓഫ് ആലപ്പുഴ രക്ഷാധികാരി, ജയേഷ് താന്നിക്കൽKPKB സെക്രട്ടറി, മാധ്യമ പ്രവർത്തകൻ EV രാജീവൻ ,ICRF ,UPP പ്രവർത്തകൻ ജവാദ് പാഷാ, യുപിപി നേതാക്കന്മാരായ ഡോ. സുരേഷ് സുബ്രഹ്മണ്യൻ, ഹരിഷ് നായർ,യുപിപി മീഡിയ അസോസിയേറ്റ് കൺവീനർ തോമസ് ഫിലിപ്പ്, അൻവർശൂരനാട്, അൻവർ നിലമ്പൂർ, ജോർജ് മാത്യു, പ്രമോദ്, മിനി റോയ്, എന്നിവർ അദ്ദേഹത്തിന് ഉപകാരങ്ങളും യാത്രമംഗളങ്ങളും നേർന്നുകൊണ്ട് സംസാരിച്ചു.

 

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നാളിതുവരെയുള്ള പ്രമുഖരിൽ ഒരാളായ അദ്ദേഹം വളരെ നിശ്ശബ്ദനായ വ്യക്തിത്വത്തിന് ഉടമയും പൊതുജനങ്ങളെ സേവിക്കാൻ മനസ്സുള്ള അദ്ദേഹം അൽമസീറ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് ഹൗസിൽ ജിഎം ആയി പ്രവർത്തിച്ചുവരികയായിരുന്നു. പരിപാടിയുടെ അവതാരകൻ രാജേഷ് പെരുങ്കുഴി യോഗം നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!