കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ മലയാളം പാഠശാലയുടെ പ്രവേശനോത്സവം വർണ്ണാഭമായ കലാപരിപാടികളോടെ അരങ്ങേറി. കെ.എസ്.സി.എ ( NSS) ൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ കെ.എസ്.സി.എ പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ ബിജു എം സതീഷ് പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു.
കെ.എസ്.സി.എ ജനറൽ സെക്രട്ടറി ശ്രീ സതീഷ് നാരായണൻ, ബി കെ എസ് മലയാളം പാഠശാല പ്രിൻസിപ്പാൾ ശ്രീ സുധി പുത്തൻവേലിക്കര എന്നിവർ ആശംസ അർപ്പിച്ചു.
കെ.എസ്.സി.എ സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ രെഞ്ചു രാജേന്ദ്രൻ നായർ സ്വാഗതവും, പാഠശാല കൺവീനർ ശ്രീ രതീഷ് മേനോൻ നന്ദിയും രേഖപ്പെടുത്തി.