ബഹ്‌റൈൻ പോസ്റ്റിന് ക്വാളിറ്റി ഓഫ് സർവീസ് ഫണ്ട് അവാർഡ് ലഭിച്ചു

മനാമ: ബഹ്‌റൈൻ പോസ്റ്റിന് മികച്ച നടപ്പിലാക്കലിനായി ക്വാളിറ്റി ഓഫ് സർവീസ് ഫണ്ട് അവാർഡ് ലഭിച്ചു. 2016-2018 കാലഘട്ടത്തിലെ യുപിഎ ഗ്ലോബൽ മോണിറ്ററിംഗ് സിസ്റ്റം (ജിഎംഎസ്) പങ്കാളിത്വത്തിന് യൂനിവേഴ്സൽ തപാൽ യൂണിയൻ ബഹ്‌റൈന് അവാർഡ് സമ്മാനിച്ചു.

ട്രാൻസ്പോർട്ടഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസ് മന്ത്രി കമൽ ബിൻ അഹമ്മദ് മുഹമ്മദ് ബഹ്‌റൈൻ പോസ്റ്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ബദ്ർ ബിൻ ഖലീഫ അൽ ഖലീഫയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.