മാധ്യമ സ്വാതന്ത്ര്യം – അടൂർ ഒഐസിസി പ്രതിഷേധിച്ചു

New Project - 2023-07-16T160723.911

മനാമ: കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് മാധ്യമ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഒഐസിസി അടൂർ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ വരിഞ്ഞു മുറുക്കുകയാണ് സർക്കാരുകൾ ചെയ്യുന്നത്.

 

കേരളത്തിന്‌ വെളിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ നാട്ടിലെ വാർത്തകൾ അറിയുവാൻ പ്രധാനമായും മലയാള മാധ്യമങ്ങളെ ആണ് ആശ്രയിക്കുന്നത്. ലോകത്ത് മാധ്യമ സ്വാതന്ത്ര്യം ഏറ്റവും അവസാന സ്ഥാനത്തെക്ക് കൊണ്ട് പോകാൻ ആണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത്. പ്രതികരിക്കുന്ന മാധ്യമങ്ങളെയും അതിന്റെ റിപ്പോർട്ടറുമാരുടെ വാമൂടി കെട്ടുകയും, കള്ളക്കേസ്സ് എടുക്കുന്നത് അടക്കമുള്ള നിയമനടപടികളുമായി കേന്ദ്ര – കേരള സർക്കാർ മൽസരിച്ച് മുന്നോട്ട് പോകുകയാണ് എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു .

ഒഐസിസി അടൂർ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സയ്യിദ് മുഹമ്മദ്, ജോൺസൺ കല്ലു വിളയിൽ, വർഗ്ഗീസ് മോഡയിൽ, വിനോദ് ഡാനിയേൽ , ജനു കല്ലും പുറത്ത്, ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു. മോൻസി ബാബു, സിബി അടൂർ, അനീഷ് വി അലക്സ് എന്നിവർ നേത്യത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!